Follow KVARTHA on Google news Follow Us!
ad

Sivagiri | ശിവഗിരി തീര്‍ഥാടന നവതി സന്ദേശ പ്രയാണ ജാഥ ഡിസംബര്‍ 23 ന് തുടങ്ങും

Sivagiri Navati Sandesh Prayana Jatha will begin on December 23, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധര്‍മ സഭ ഗുരുധര്‍മ പ്രചാരണ സഭ കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ശിവഗിരി തീര്‍ഥാടന നവതി ആഘോഷം ഡിസംബര്‍ 23 ന് പയ്യന്നൂരില്‍ നിന്നും പ്രയാണമാരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിന്‍ രാവിലെ എട്ടു മണിക്ക് ടിഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
           
Latest-News, Kerala, Kannur, Top-Headlines, Press Meet, Sivagiri Navati Sandesh Prayana Jatha will begin on December 23.

വിപി ദാസന്‍ പതാക ഏറ്റുവാങ്ങും. പ്രേമാനന്ദ സ്വാമികള്‍, തീര്‍ഥാടന സന്ദേശം നല്‍കും. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തീര്‍ഥാടന നവതി സന്ദേശ പ്രയാണജാഥയ്ക്ക് നല്‍കുന്ന സ്വീകരണമേറ്റു വാങ്ങി തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ സമാപിക്കും. തലശേരി മേഖല ജാഥ പൊയിലൂര്‍ ശ്രീനാരായണമഠത്തില്‍ നിന്നും 23 ന് രാവിലെ 8.30 ന് പ്രയാണമാരംഭിക്കും.

ശിവഗിരി മഠം അംബികാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം വൈകുന്നേരം നാല് മണിക്ക് ജഗന്നാഥ ക്ഷേത്രത്തില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ പിജെ ബിജു, ടികെ സുനില്‍കുമാര്‍, വിആര്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Press Meet, Sivagiri Navati Sandesh Prayana Jatha will begin on December 23.
< !- START disable copy paste -->

Post a Comment