Sitaram Yechury | ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പോളിറ്റ് ബ്യൂറോയില്‍ ചര്‍ചയായില്ല; വിഷയം സംസ്ഥാന കമിറ്റി ചര്‍ച ചെയ്യുമെന്ന് സീതാറാം യെചൂരി

 


ന്യൂഡെല്‍ഹി: (www.kvartha.com) എല്‍ ഡി എഫ് കണ്‍വീനറും സി പി എം കേന്ദ്ര കമിറ്റിയംഗവുമായ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പോളിറ്റ് ബ്യൂറോയില്‍ ചര്‍ചയായില്ലെന്ന് ജെനറല്‍ സെക്രടറി സീതാറാം യെചൂരി. വിഷയം ജനുവരി ഒമ്പത്, പത്ത് തീയതികളില്‍ ചേരുന്ന സംസ്ഥാന കമിറ്റി ചര്‍ച ചെയ്യുമെന്നും യെചൂരി വ്യക്തമാക്കി.

Sitaram Yechury | ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പോളിറ്റ് ബ്യൂറോയില്‍ ചര്‍ചയായില്ല; വിഷയം സംസ്ഥാന കമിറ്റി ചര്‍ച ചെയ്യുമെന്ന് സീതാറാം യെചൂരി

ചര്‍ചക്ക് ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന കമിറ്റിക്ക് തുടര്‍ തീരുമാനമെടുക്കാമെന്നും വിവാദങ്ങള്‍ പരിഹരിക്കാനുള്ള ശേഷി സിപിഎം കേരള ഘടകത്തിനുണ്ട് എന്നും യെചൂരി വ്യക്തമാക്കി. ജയരാജനെതിരായ പരാതികളൊന്നും കേന്ദ്ര കമിറ്റിക്ക് മുമ്പില്‍ എത്തിയിട്ടില്ല. ഗവര്‍ണറുടെ ബിലുകള്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്നും യെചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദത്തില്‍ പ്രതികരിക്കാതെ കഴിഞ്ഞദിവസം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്നു. ജയരാജനെതിരായ വിവാദം സിപിഎമിനെ പിടിച്ചുകുലുക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡെല്‍ഹിയിലെത്തിയ പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞത്.

ജയരാജന്‍ വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനാണ് 'ഡെല്‍ഹിയില്‍ തണുപ്പ് എങ്ങനെയുണ്ട്' എന്ന് നേര്‍ത്ത ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തരോട് വ്യക്തമാക്കുകയും ചെയ്തു.

എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും, നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട എന്നാണ് ബുധനാഴ്ച ഇ പി ജയരാജന്‍ വിവാദം, സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള മറുപടി.

Keywords: Sitaram Yechury says PB did not discuss allegations against EP Jayarajan, New Delhi, News, Politics, Trending, Controversy, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia