മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈന്‍ ഉടന്‍ നാട്ടിലേക്കു തിരിക്കും. ഒരിക്കല്‍ എക്‌സിറ്റ് അടിച്ചതിനാല്‍ പുതിയ വിസിറ്റ് വിസയെടുത്താണ് ബന്ധുക്കള്‍ക്കൊപ്പം മടങ്ങിയത്. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് അബദ്ധം പറ്റിയതാണെന്ന ഷൈനിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത് എയര്‍ ഇന്‍ഡ്യ അധികൃതര്‍ നിയമനടപടികള്‍ ഒഴിവാക്കി. കഴിഞ്ഞദിവസം റിലീസായ 'ഭാരത സര്‍ക്കസ്' എന്ന സിനിമയുടെ ദുബൈ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടന്‍ ദുബൈയില്‍ എത്തിയത്.
സംഭവം ഇങ്ങനെ:
ശനിയാഴ്ച ഉച്ചയ്ക്ക് 1.30നുള്ള എയര്‍ ഇന്‍ഡ്യയുടെ എഐ 934 വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഓടി നടന്ന നടന്‍ പിന്നീട് പിന്നിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടക്കുകയും തുടര്‍ന്ന് കോക്പിറ്റില്‍ കയറാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.
നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കി. വിമാനത്താവള പൊലീസിനു കൈമാറുകയും പരിശോധനകള്‍ നടത്തുകയുമായിരുന്നു. തുടര്‍ന്നു മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് എയര്‍ ഇന്‍ഡ്യാ വിമാന അധികൃതരാണ് ഷൈന്‍ ടോം ചാകോയെ പുറത്താക്കിയത്. നടന്‍ കുറച്ച് മാസം മുന്‍പും ഇതുപോലെ വിമാനത്താവളത്തിലെ എയര്‍ ഇന്‍ഡ്യാ കൗണ്ടര്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും വിവരമുണ്ട്. ഷൈന്‍ ടോമുമായി പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സഹതാരം എം എ നിശാദ് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രി സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷൈനും നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, സമയത്ത് വിമാനത്താവളത്തില്‍ എത്താത്തതിനാല്‍ അദ്ദേഹത്തിനു ശനിയാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ ടികറ്റ് തരപ്പെടുത്തുകയായിരുന്നു. ഷൈന്‍ തനിച്ചായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. സംവിധായകരും മറ്റു താരങ്ങളും വെള്ളിയാഴ്ച രാത്രി തന്നെ നാട്ടിലേക്ക് മടങ്ങി.
Keywords: Shine Tom Chacko forced out of Dubai flight for reckless behaviour, Dubai, Cine Actor, Air India Express, Director, Police, Complaint, Gulf, World, News.