Follow KVARTHA on Google news Follow Us!
ad

Allegation | 'മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മകളുടെ മുഖത്തടിച്ചു, തുനീഷയുടെ മരണം കൊലപാതകമാകാം'; ഹിജാബ് ധരിക്കാനും മതം മാറാന്‍ ശീസാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ഗുരുതര ആരോപണവുമായി നടിയുടെ അമ്മ

Sheezan Khan assaulted Tunisha Sharma When She Caught Him Cheating On Her, He Forced Her To Convert Religion, Claims Late Actress’ Moth#ദേശീയവാര്‍ത്തക

മുംബൈ: (www.kvartha.com) ഷൂടിങ് ലൊകേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് സിനിമ- സീരിയല്‍ നടി തുനിഷ ശര്‍മ(20)യുടെ മരണത്തില്‍ ആരോപണവുമായി നടിയുടെ അമ്മ. കേസില്‍ അറസ്റ്റിലായ നടന്‍ ശീസാന്‍ ഖാന്‍ മകളെ മതം മാറ്റാന്‍ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം. 

ശീസാന്‍ ഖാന്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇയാള്‍ സീരിയല്‍ സെറ്റില്‍ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും നടിയുടെ അമ്മ വനിത മാധ്യമങ്ങളോട് പറഞ്ഞു

'നടനുമായുള്ള ബന്ധം തുടങ്ങിയതിന് പിന്നാലെ മകളില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നു. ഇസ്ലാം മതം അനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും ശീസാന്‍ നിര്‍ബന്ധിച്ചു. മറ്റൊരു യുവതിയുമായി ശീസാന് ബന്ധമുണ്ടെന്ന് തുനീഷ കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ശീസാന്‍ മകളുടെ മുഖത്തടിച്ചു. ആത്മഹത്യ ചെയ്യുന്ന അന്നും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി'- നടിയുടെ അമ്മ വനിത പറഞ്ഞു.

News,National,India,Mumbai,Actress,Death,Mother,Allegation,Case,Top-Headlines,Trending, Sheezan Khan assaulted Tunisha Sharma When She Caught Him Cheating On Her, He Forced Her To Convert Religion, Claims Late Actress’ Mother


ആരോപണം ഉന്നയിക്കപ്പെട്ട യുവതി കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. തുനീഷയുടേയും ശീസാന്റെയും ഫോണ്‍ ആപിള്‍ കംപനി ജീവനക്കാരെത്തി ലോക് തുറന്ന് നല്‍കിയിരുന്നു. ഇതിലെ ചാറ്റുകളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

ശീസാനും തുനിഷയും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ ഇവരുടെ ഫോണുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സെറ്റിലെ മേകപ് റൂമില്‍ നിന്ന് നടിയുടെ കൈപ്പടയിലുള്ള ഒരു കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ശീസാന്റെ മറ്റൊരു കാമുകിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരുമായുള്ള ബന്ധമാണ് തുനിഷയെ അവഗണിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. തുനിഷയുടെ മരണദിവസം തന്നെ ശീസാന്‍ ഈ കാമുകിയുമായി രണ്ട് മണിക്കൂര്‍ ഫോണില്‍ സംസാരിച്ചുവെന്നും പൊലീസ് പറയുന്നു.

ശീസാന്‍ ഖാനുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞ് 15-ാം നാള്‍ ആണ് ഇരുവരും അഭിനയിക്കുന്ന സീരിയല്‍ സെറ്റില്‍ വച്ച് തുനീഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നടിയുടെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി നടനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് പരാതിയില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആരോപണങ്ങളാണ് നടിയുടെ അമ്മ ഇപ്പോള്‍ നടത്തിയത്. 
Keywords: News,National,India,Mumbai,Actress,Death,Mother,Allegation,Case,Top-Headlines,Trending, Sheezan Khan assaulted Tunisha Sharma When She Caught Him Cheating On Her, He Forced Her To Convert Religion, Claims Late Actress’ Mother

Post a Comment