Follow KVARTHA on Google news Follow Us!
ad

Justice | അവള്‍ക്ക് നീതി കിട്ടി, വിധി എല്ലാവര്‍ക്കും പ്രചോദനമാകട്ടെ; പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതറിഞ്ഞ് കോവളത്ത് കൊല്ലപ്പെട്ട ലാറ്റ് വിയന്‍ യുവതിയുടെ സഹോദരി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Murder case,Accused,High Court of Kerala,Verdict,Kerala,
തിരുവനന്തപുരം: (www.kvartha.com) നീതി ഉറപ്പായതില്‍ സന്തോഷം എന്ന് കോവളത്ത് ബലാത്സംഗത്തിനിരയാക്കിയശേഷം കൊല്ലപ്പെട്ട ലാറ്റ് വിയന്‍
യുവതിയുടെ സഹോദരി. നീതി നടപ്പായി, തന്റെ സഹോദരിക്ക് നീതി കിട്ടി, വിധി എല്ലാവര്‍ക്കും പ്രചോദനമാകട്ടെ എന്നും അവര്‍ പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനാകണം. കേരളത്തില്‍ എത്തി എല്ലാവര്‍ക്കും സുരക്ഷിതമായി ഭംഗി അസ്വദിക്കാനാകണമെന്നും അവര്‍ വ്യക്തമാക്കി.

She got justice, may fate be an inspiration to all; Sister of Latvian woman who killed in Kovalam after learning that accused were sentenced, Thiruvananthapuram, News, Murder case, Accused, High Court of Kerala, Verdict, Kerala

സംഭവം നടന്ന് നാലര വര്‍ഷത്തിനുശേഷമാണ് കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയത്. ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കൊലപാതകം, ബലാത്സംഗം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി കോടതി വിലയിരുത്തിയിരുന്നു.

വിഷാദ രോഗത്തിന് ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിയന്‍ യുവതിയെയാണ് പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വിദേശ വനിത കോവളത്തെത്തിയപ്പോള്‍ സമീപത്തെ പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് മയക്കുരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2018 മാര്‍ച് നാലിനാണ് വിദേശ വനിതയെ കാണാതാകുന്നത്. ടൂറിസ്റ്റ് ഗൈഡാണെന്നാണ് ഇവര്‍ യുവതിയോട് പറഞ്ഞത്.

യുവതിയെ കാണാതായി ഒന്നരമാസത്തിന് ശേഷമാണ് അഴുകിയ നിലയില്‍ മൃതദേഹം പൊന്തക്കാടുകള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത്. കുറ്റപത്രം നല്‍കി മൂന്നു വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. ഹൈകോടതി നിര്‍ദേശ പ്രകാരമാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

കേസില്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു. അസി.കമിഷണര്‍ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വ.മോഹന്‍രാജായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍. കോടതി നടപടികള്‍ ലാത്വിനിലുള്ള സഹോദരിക്ക് ഓണ്‍ ലൈന്‍ വഴി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

Keywords: She got justice, may fate be an inspiration to all; Sister of Latvian woman who killed in Kovalam after learning that accused were sentenced, Thiruvananthapuram, News, Murder case, Accused, High Court of Kerala, Verdict, Kerala.

Post a Comment