Controversy | ഇ പി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ടിന്റെ നിര്‍മാണം ചട്ടം ലംഘിച്ചെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം സജിന്‍

 


കണ്ണൂര്‍: (www.kvartha.com) സിപിഎം കേന്ദ്ര കമിറ്റി അംഗം ഇ പി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ടിന്റെ നിര്‍മാണം ചട്ടം ലംഘിച്ചെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം സജിന്‍. കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട് നിര്‍മാണത്തിന് വേണ്ടത്ര അനുമതിയില്ലെന്ന് പറഞ്ഞ സജിന്‍ നിര്‍മാണഘട്ടത്തില്‍ പ്രതിഷേധമുയര്‍ത്തിയിട്ടും കലക്ടര്‍ അനുകൂല റിപോര്‍ട് നല്‍കിയെന്നും വെളിപ്പെടുത്തി.

Controversy | ഇ പി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ടിന്റെ നിര്‍മാണം ചട്ടം ലംഘിച്ചെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം സജിന്‍

റിസോര്‍ടിനെതിരെ പ്രതിഷേധിച്ചതിനാല്‍ പാര്‍ടി അംഗത്വം പുതുക്കി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിസോര്‍ട് നിര്‍മാണത്തിന്റെ ആദ്യഘട്ടം മുതല്‍തന്നെ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഉടുപ്പുകുന്നുമലയിലെ മണ്ണ് എടുത്താണ് റിസോര്‍ട് പണിതതെന്നാണ് ആക്ഷേപം.

എന്നാല്‍ എടുത്ത മണ്ണ് അവിടെ തന്നെ ഇട്ടെന്നും മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ചുള്ള കലക്ടറുടെ റിപോര്‍ട്. തുടര്‍ന്ന് വീണ്ടും റിസോര്‍ടിന്റെ പണി ആരംഭിച്ചു. കുഴല്‍ക്കിണറിനും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കൊന്നും അനുമതി നേടാതെയായിരുന്നു നിര്‍മാണം. നിര്‍മാണഘട്ടത്തില്‍ ഉടനീളം രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ശാസ്ത്രസാഹിത്യ പരിഷത്ത് ആരോപിക്കുന്നു.

Keywords: Shasthra Sahitya Parishad member Sajin reveals that construction of resort in which EP Jayarajan's family stake violated rules, Kannur, News, Protesters, Controversy, District Collector, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia