Follow KVARTHA on Google news Follow Us!
ad

New Film | ഷെയ്ന്‍ നിഗമിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കൊറോണ പേപ്പേഴ്‌സ്' ചിത്രീകരണം പൂര്‍ത്തിയായി

Shane Nigam starrer new film 'Corona Papers' wrapped up#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) ഷെയ്ന്‍ നിഗമിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം 'കൊറോണ പേപ്പേഴ്‌സ്' ചിത്രീകരണം പൂര്‍ത്തിയായി. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. 

ഷെയ്ന്‍ നിഗത്തെ കൂടാതെ ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നതും ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. 

News,Kerala,State,Kochi,Entertainment,Cinema,Top-Headlines,Latest-News, Shane Nigam starrer new film 'Corona Papers' wrapped up


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാള ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മായിരുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരുപാട് കാത്തിരിപ്പിന് ശേഷമായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. മികച്ച ഫീചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ശേഷമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയേറ്ററുകളിലേക്ക് എത്തിയത്. അനി ശശിയുമായി ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ പ്രിയദര്‍ശന്‍ എഴുതിയത്.

Keywords: News,Kerala,State,Kochi,Entertainment,Cinema,Top-Headlines,Latest-News, Shane Nigam starrer new film 'Corona Papers' wrapped up

Post a Comment