Shamna Qasim | അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് നടി ശംന ഖാസിം
Dec 31, 2022, 12:59 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് നടി ശംന ഖാസിം. തന്റെ യൂട്യൂബ് ചാനലിലൂടെ താരം തന്നെയാണ് ആരാധകരോട് പുതിയ വിശേഷം പങ്കുവച്ചത്. കുടുംബാംഗങ്ങളും വലിയ ആഘോഷത്തോടെയാണ് ഈ വാര്‍ത്ത ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ മാസമായിരുന്നു ശംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ് കംപമ്പനിയുടെ ഫൗന്‍ഡറും സിഇഒയുമായ ശാനിദ് ആസിഫ് അലിയാണ് ശംനയുടെ ഭര്‍ത്താവ്.
കണ്ണൂര്‍ സ്വദേശിയായ ശംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ ആണ് വെള്ളിത്തിരയില്‍ എത്തിയത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി.

ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക് വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
Keywords: Shamna Qasim Announces Pregnancy, Kannur, News, Pregnant Woman, Actress, Shamna Qasim, Cinema, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.