SWISS-TOWER 24/07/2023

Criticism | കള്ളക്കടത്ത് സ്വര്‍ണം വില്‍ക്കുന്നവര്‍ തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ നല്‍കി പരസ്യം ചെയ്യുന്നു; ഇത്തരക്കാര്‍ വിപണിയെ മലീമസമാക്കുന്നു, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് അഡ്വ.എസ് അബ്ദുല്‍ നാസര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സ്വര്‍ണാഭരണങ്ങള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്നതും, അപ്രായോഗികവുമായ ഓഫറുകള്‍ നല്‍കുന്ന വ്യാപാര ശാലകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.
Aster mims 04/11/2022
   
Criticism | കള്ളക്കടത്ത് സ്വര്‍ണം വില്‍ക്കുന്നവര്‍ തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ നല്‍കി പരസ്യം ചെയ്യുന്നു; ഇത്തരക്കാര്‍ വിപണിയെ മലീമസമാക്കുന്നു, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് അഡ്വ.എസ് അബ്ദുല്‍ നാസര്‍

കള്ളക്കടത്ത് സ്വര്‍ണം വില്‍ക്കുന്നവര്‍ തെറ്റിദ്ധരിപ്പിക്കുന്ന വലിയ ഓഫറുകള്‍ നല്‍കി പരസ്യം ചെയ്യുന്നുവെന്നും ഇത്തരക്കാര്‍ വിപണിയെ മലീമസമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത സ്വര്‍ണ വ്യാപാരികള്‍ക്ക് ന്യായമായ ലാഭമെടുത്ത് വ്യാപാരം ചെയ്ത് മുന്നോട്ട് പോകുന്നതിന് ഇത് തടസം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരക്കാര്‍ ജി എസ് ടി , എച് യു ഐ ഡി( HUID- Hallmark Unique Identification) ചാര്‍ജ് പോലും ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പൂജ്യം ശതമാനത്തിന് സ്വര്‍ണാഭരണം വില്‍ക്കുന്നവരുടെ സാമ്പത്തിക ഉറവിടം, വിദേശ സഹായം, കള്ളക്കടത്ത് തുടങ്ങിയവ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ അന്വേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Sellers of smuggled gold advertise with misleading offers says Adv S Abdul Nasar, Kochi, News, Gold, Business Man, Allegation, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia