സദാശിവന്‍ ഇരിങ്ങലിന്റെ കഥാസമാഹാരമായ 'കവര്‍ സ്റ്റോറി'യാണ് ചീഫ് സെക്രടറി പ്രകാശനം ചെയ്യുന്ന പുസ്തകം. സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ കെസി സോമന്‍ നമ്പ്യാര്‍ പുസ്തകം ഏറ്റുവാങ്ങും. കേരള സാഹിത്യ അകാദമി അംഗം ഡോ. മിനി പ്രസാദ് പുസ്തകം പരിചയപ്പെടുത്തും.
സര്‍ഗജാലകം പ്രസിഡന്റ് കെസിടിപി അജിത അധ്യക്ഷത വഹിക്കും. സദാശിവന്‍ ഇരിങ്ങല്‍ മറുമൊഴി രേഖപ്പെടുത്തും. ഹരിപ്രസാദ് തായിനേരി സ്വാഗതവും വിവി വിജയന്‍ നന്ദിയും പറയും. ലഹരിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ത്താനായി സംഘടിപ്പിക്കുന്ന ചിത്ര പ്രദര്‍ശനത്തോടൊപ്പം ലൈവ് ചിത്ര വരയും ഉണ്ടായിരിക്കും.
പ്രശസ്ത മൗത് പെയിന്റര്‍ ഗണേഷ് കുമാര്‍ കുഞ്ഞിമംഗലം, ചിത്രശലഭ ഗവേഷകന്‍ നവീന്‍ പ്രസാദ് അലക്‌സ്, ഭിന്നശേഷിക്കാര്‍ക്കിടയിലെ സര്‍ഗപ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സതി കൊടക്കാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
സര്‍ഗജാലകം പ്രസിഡന്റ് കെസിടിപി അജിത, സെക്രടറി ഹരിപ്രസാദ് തായിനേരി, എകെ ഈശ്വരന്‍, എ സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Sargajalakam book release and film exhibition will be held on December 4, Payyannur, News, Released, Press meet, Kerala.