തിരുവനന്തപുരം: (www.kvartha.com) രഞ്ജി ട്രോഫി ക്രികറ്റില്‍ സഞ്ജു സാംസണ്‍ കേരള ടീമിനെ നയിക്കും. സിജോമോന്‍ ജോസഫാണു വൈസ് ക്യാപ്റ്റന്‍. രോഹന്‍ എസ് കുന്നുമ്മല്‍, രോഹന്‍ പ്രേം, സചിന്‍ ബേബി, ജലജ് സക്‌സേന തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്. ജാര്‍ഖണ്ഡിനും രാജസ്താനുമെതിരായ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൃഷ്ണപ്രസാദ്, ഷോണ്‍ റോജര്‍, വൈശാഖ് ചന്ദ്രന്‍, സചിന്‍ സുരേഷ് എന്നിവര്‍ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരം കളിക്കും. ഡിസംബര്‍ 13ന് റാന്‍ജിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 20ന് ജയ്പൂരില്‍ രാജസ്താനെതിരെ രണ്ടാം മത്സരം കേരളം കളിക്കും.
ജനുവരി മൂന്നു മുതല്‍ ആറു വരെ ഗോവയെയും, പത്തു മുതല്‍ 13 വരെ സര്‍വീസസിനെയും 17 മുതല്‍ 20 വരെ കര്‍ണാടകയെയും കേരളം നേരിടും. കേരളത്തില്‍ വച്ചാണ് ഈ മത്സരങ്ങള്‍ നടക്കുക. 24ന് പുതുച്ചേരിക്കെതിരെയും കേരളത്തിനു കളിയുണ്ട്. മുന്‍ ഇന്‍ഡ്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ പരിശീലകന്‍.
കേരള ടീം സഞ്ജു സാംസണ്‍, സിജോമോന്‍ ജോസഫ്, രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, വത്സല്‍ ഗോവിന്ദ് ശര്‍മ, രോഹന്‍ പ്രേം, സചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, എംഡി നിധീഷ്, എഫ് ഫനൂസ്, എന്‍പി ബേസില്‍, വൈശാഖ് ചന്ദ്രന്‍, എസ് സചിന്‍, പി രാഹുല്‍.
Keywords: Sanju Samson to lead Kerala in Ranji Trophy, Thiruvananthapuram, News, Cricket, Sports, Kerala.