Follow KVARTHA on Google news Follow Us!
ad

Sabarimala | ശബരിമല: ഭക്തരുടെ എണ്ണം 90,000 ആയി പരിമിതപ്പെടുത്തും, ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. നിലയ്ക്കലില്‍ പാര്‍കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Sabarimala,Sabarimala Temple,Chief Minister,Meeting,Kerala,
തിരുവനന്തപുരം: (www.kvartha.com) ശബരിമല തീര്‍ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം 90,000 ആയി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. നിലയ്ക്കലില്‍ പാര്‍കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കും.

Sabarimala daily pilgrims number reduced to control crowd, Thiruvananthapuram, News, Sabarimala, Sabarimala Temple, Chief Minister, Meeting, Kerala

ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേരും. തിരക്കുള്ള ദിവസങ്ങളില്‍ വെളുപ്പിന് മൂന്നു മുതല്‍ 1.30 വരെയും വൈകിട്ട് മൂന്ന് മുതല്‍ 11.30 വരെയും ആയിരിക്കും ദര്‍ശനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സയമക്രമമാണ് നടപ്പാക്കുന്നത്. പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതോടെ 19 മണിക്കൂര്‍ ദര്‍ശനത്തിന് സൗകര്യം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.

അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം നിയന്ത്രിക്കും. ഈ പൂജകള്‍ക്ക് ബുക് ചെയ്തവര്‍ക്ക് സന്നിധാനത്തു നില്‍ക്കാനുള്ള അവസരം ഒരുക്കും. ഭക്ത ജനങ്ങള്‍ക്ക് വെള്ളവും ബിസ്‌കറ്റും നല്‍കാന്‍ ശരംകുത്തിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. നിലയ്ക്കലിലെ പാര്‍കിങ് സൗകര്യം മെച്ചപ്പെടുത്തും. 12000 വാഹനങ്ങള്‍ ഇപ്പോള്‍ പാര്‍ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂവില്‍ 1,20000പേരാണ് പ്രതിദിനം ബുക് ചെയ്യുന്നത്. എന്നാല്‍, ബുക് ചെയ്യുന്ന എല്ലാവരും വരാറില്ല. അനുഭവ സമ്പത്തുള്ള പൊലീസുകാരെ പതിനെട്ടാം പടിയില്‍ നിയോഗിക്കും. ആര്‍ക്കും ദര്‍ശനം നിഷേധിക്കില്ലെന്നും അനന്തഗോപന്‍ പറഞ്ഞു.

അതിനിടെ തിരക്ക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സന്നിധാനം എസ്പി ഹരിചന്ദ്ര നായികിനെ പമ്പയിലേക്കു മാറ്റി. പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദര്‍ശന്‍ സന്നിധാനം എസ്പിയാകും. തിരക്കു നിയന്ത്രിച്ചു പരിചയമുള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.

വാഹനപാര്‍കിംഗ് സൗകര്യം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാര്‍കിംഗ് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യാം.

യോഗത്തില്‍ ദേവസ്വംവകുപ്പുമന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈകോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കഴിഞ്ഞ സാഹചര്യത്തിലാണ് ഞായറാഴ്ച കോടതി സ്‌പെഷല്‍ സിറ്റിങ് നടത്തിയത്. നിലവില്‍ 18 മണിക്കൂറാണ് നട തുറക്കുന്നത്. മിനുടില്‍ 80 തീര്‍ഥാടകര്‍ക്കു പതിനെട്ടാം പടി കയറാനാകും. 18 മണിക്കൂറില്‍ 86,400 പേര്‍. തിരക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ രാത്രി ക്ഷേത്രനട അടയ്ക്കുന്നത് അര മണിക്കൂര്‍കൂടി നീട്ടിയിരുന്നു. പുലര്‍ചെ മൂന്നു മുതല്‍ രാത്രി 11.30 വരെയാണ് നട തുറന്നുവയ്ക്കുന്നത്.

Keywords: Sabarimala daily pilgrims number reduced to control crowd, Thiruvananthapuram, News, Sabarimala, Sabarimala Temple, Chief Minister, Meeting, Kerala.

Post a Comment