Theft | പട്ടാപ്പകല്‍ കവര്‍ച; വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 3 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ വന്‍ കവര്‍ച. പട്ടാപ്പകല്‍ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി. നഗരത്തില്‍ പഴയ മാര്‍കറ്റിന് സമീപം അനാദി കച്ചവടം നടത്തുന്ന അബ്ദുസ്സമദിന്റെ കൊറ്റി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട് കുത്തിത്തുറന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരക്കും നാലരക്കും ഇടയിലാണ് സംഭവം നടന്നത്.
         
Theft | പട്ടാപ്പകല്‍ കവര്‍ച; വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 3 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി

സമദ് കടയിലും ഭാര്യയും മകളും ബന്ധു വീട്ടിലും പോയിരുന്നു. ഉച്ചകഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങിയ ഉടന്‍ കള്ളന്‍ കയറിയ വിവരവുമായി കൊച്ചുമകന്റെ വിളിയെത്തിയെന്നാണ് സമദ് പറയുന്നത്. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീടിനകത്ത് കറുത്ത ടീ ഷര്‍ടും പാന്റും ധരിച്ചയാളെ കണ്ടിരുന്നുവെന്നാണ് പറയുന്നത്. ബഹളം വച്ച് ആളുകള്‍ കൂടുമ്പോഴേക്കും പിറകുവശത്തെ വാതിലിലൂടെ കള്ളന്‍ രക്ഷപ്പെട്ടു.

പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണ് കരുതുന്നത്. അകത്ത് കയറി കിടപ്പുമുറിയിലെ അലമാര തകര്‍ത്താണ് പണം കവര്‍ന്നത്. വിലപിടിപ്പുളള മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് നിഗമനം. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ വസിക്കുന്ന സ്ഥലമാണെങ്കിലും കള്ളന്‍ മലയാളിയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പയ്യന്നൂര്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Payyannur, Robbery, Theft, Complaint, Investigates, Rs 3 lakh stolen from businessman's house.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia