Rohit Sharma | പരിക്കേറ്റിട്ടും വിരലില്‍ ബാന്‍ഡേജ് കെട്ടി ബാറ്റ് ചെയ്യാന്‍ ഇറങ്ങി രോഹിത് ശര്‍മ
Dec 7, 2022, 19:47 IST
ധാക്ക: (www.kvartha.com) ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ കൈവിരലിന് പരിക്കേറ്റിട്ടും രോഹിത് ശര്‍മ്മ ബാറ്റിംഗിന് ഇറങ്ങി. മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഫീല്‍ഡിങ്ങിനിടെയാണ് ഇടത് തള്ളവിരലിന് പരുക്കേറ്റത്. കുറച്ച് രക്തം ഒലിച്ചിറങ്ങി മൈതാനത്തിന് പുറത്തേക്ക് നടക്കുന്നത് കാണാമായിരുന്നു. തൊട്ടുപിന്നാലെ, രോഹിത്തിനെ സ്‌കാനിംഗിനായി കൊണ്ടുപോയതായി വെളിപ്പെടുത്തി ബിസിസിഐ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
രോഹിത് ഇന്നിംഗ്സിന്റെ ശേഷിക്കുന്ന സമയങ്ങളില്‍ മടങ്ങിയെത്തിയില്ല, ഇന്ത്യയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ പോലും ചെയ്തിരുന്നില്ല. രോഹിത് ഇല്ലാതായപ്പോള്‍, കെ എല്‍ രാഹുല്‍ ക്യാപ്റ്റന്റെ ചുമതലകള്‍ ഏറ്റെടുത്തു. നിലവില്‍ ഇടത് തള്ളവിരല്‍ ബാന്‍ഡേജ് ചെയ്ത നിലയിലാണ് അദ്ദേഹം ബാറ്റേന്തുന്നത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 272 വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ പൊരുതുകയാണ്. 20 റണ്‍സുമായി രോഹിതും രണ്ട് റണ്‍സുമായി സിറാജുമാണ് ക്രീസിലുള്ളത്.
നേരത്തെ രോഹിത് ശര്‍മ്മയുടെ തള്ളവിരലിന് പരിക്കേറ്റതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍, ആശങ്ക പ്രകടിപ്പിച്ചിരുന്നു. രോഹിത് ബാറ്റ് ചെയ്യില്ലെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നിര്‍ണായ സന്ദര്‍ഭത്തില്‍ അദ്ദേഹം മൈതാനത്ത് ഇറങ്ങുകയായിരുന്നു.

Keywords: Latest-News, World, India, Bangladesh, Sports, Cricket, Rohit Sharma, Injured, Runs, Top-Headlines, Entertainment, IND vs BAN 2nd ODI 2022, Rohit Sharma Comes Out To Bat With Injured Thumb During IND vs BAN 2nd ODI 2022.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.