Rishabh Pant | തലച്ചോറിനും സ്‌പൈനല്‍ കോഡിനും പ്രശ്‌നങ്ങളില്ല, മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തി; റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

 


ഡെറാഡൂണ്‍: (www.kvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇന്‍ഡ്യന്‍ ക്രികറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ഡെറാഡൂണിലെ ആശുപത്രിയില്‍ കഴിയുന്ന ഋഷഭ് പന്തിന്റെ തലച്ചോറിനും സ്‌പൈനല്‍ കോഡിനും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

Rishabh Pant | തലച്ചോറിനും സ്‌പൈനല്‍ കോഡിനും പ്രശ്‌നങ്ങളില്ല, മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തി; റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

മുഖത്ത് പരുക്കേറ്റതിനെ തുടര്‍ന്ന് താരത്തെ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനാക്കി. താരത്തിന്റെ കാലില്‍ വേദനയുണ്ടെന്നും ഒരു ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. താരത്തിന്റെ ലിഗമെന്റ് ഇന്‍ജറിയും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നുണ്ട്. ആരോഗ്യ നിലയില്‍ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡികല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.

വെള്ളിയാഴ്ച പുലര്‍ചെയാണ് ജന്മനാടായ റൂര്‍കിയിലേക്കുള്ള യാത്രയ്ക്കിടെ ഋഷഭ് പന്തിന്റെ വാഹനം അപകടത്തില്‍പെടുന്നത്. ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗ്ലൗര്‍ എന്ന സ്ഥലത്തുവച്ചാണ് വെള്ളിയാഴ്ച രാവിലെ 5.30ന് പന്തിന്റെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇടിച്ചതിനു ശേഷം കാര്‍ കത്തിനശിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്താണ് ഋഷഭ് പന്തിനെ പുറത്തിറക്കിയത്.

Keywords: Rishabh Pant Accident: Star Cricketer's Brain, Spinal Cord MRI Normal, Undergoes Plastic Surgery - Report, Hospital, Treatment, Injured, Accident, Sports, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia