മെല്‍ബണ്‍: (www.kvartha.com) ഓസ്ട്രേലിയന്‍ ഇതിഹാസതാരം റികി പോണ്ടിങ്ങി(47) നെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റിന്‍ഡീസിനെതിരായ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി ബോക്സില്‍ മത്സരത്തിന്റെ തത്സമയ വിവരണം നല്‍കുന്നതിനിടെ താരത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണ സമയത്ത് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ഉടന്‍ തന്നെ സ്റ്റേഡിയം വിട്ടതായി ഓസ്ട്രേലിയന്‍ മാധ്യമം റിപോര്‍ട് ചെയ്തു.
മുന്‍ ഓസ്ട്രേലിയന്‍ നായകനായ റികി പോണ്ടിങ് 168 ടെസ്റ്റില്‍ നിന്നു 13,378 റണ്‍സെടുത്തിട്ടുണ്ട്. ശരാശരി 51.91 റണ്‍സ്. 200 ടെസ്റ്റില്‍ നിന്നായി 15,921 റണ്‍സെടുത്തിട്ടുള്ള സചിന്‍ മാത്രമാണു മുന്നില്‍. 1995ല്‍ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റിന്റെ കളരിയിലേക്ക് അരങ്ങേറിയ പെര്‍തില്‍ തന്നെയാണു വിരമിക്കാനും പോണ്ടിങ് തെരഞ്ഞെടുത്തത്. 375 ഏകദിനങ്ങളില്‍ പോണ്ടിങ് കളിച്ചിട്ടുണ്ട്. 30 സെഞ്ചുറിയടക്കം 13,704 റണ്‍സെടുത്തിട്ടുണ്ട്.
ശരാശരി 42.03 റണ്‍സ്. ഷെയ്ന്‍ വോണ്‍ സ്നേഹത്തോടെ പണ്ടര്‍ എന്നു വിളിച്ചിരുന്ന പോണ്ടിങ് ടെസ്റ്റില്‍ 41 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ട്. സചിന്റെയും (51) കാലിസിന്റെയും (44) പിന്നില്‍ മൂന്നാം സ്ഥാനം.
നൂറാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ ലോകത്തിലെ ഏക ബാറ്റര്‍. ടെസ്റ്റില്‍ നാലു ഡബിള്‍ സെഞ്ചുറിയുള്ള ഓസ്ട്രേലിയക്കാരില്‍ ഒരാള്‍ ഒരു കലന്‍ഡര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1500 റണ്‍സിലധികം റണ്‍സ് രണ്ടു തവണ (2003ല്‍ 1503 റണ്‍സ്, 2005ല്‍ 1544 റണ്‍സ്) നേടിയ ബാറ്റര്‍.

2005ല്‍ ഏകദിനത്തിലും ടെസ്റ്റിലും 1000 റണ്‍സിലധികം നേടിയ ഏക ബാറ്റര്‍. ടെസ്റ്റ് കരിയറില്‍ രണ്ട് ഇന്നിങ്സിലും സെഞ്ചുറി മൂന്നു തവണ നേടിയിട്ടുണ്ട്. ഇതുമൊരു റെകോര്‍ഡാണ്. അഞ്ചിലധികം സെഞ്ചുറി ഒരു കലന്‍ഡര്‍ വര്‍ഷത്തില്‍ നാലു തവണ നേടി. 2002 ല്‍ 5, 2003 ലും 2005 ലും ആറു വീതം, 2006 ല്‍ ഏഴു സെഞ്ചുറി നേടി.