TG Jacob | മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ടി ജി ജേകബ് അന്തരിച്ചു

 


ഊട്ടി: (www.kvartha.com) മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ടി ജി ജേകബ് അന്തരിച്ചു. വര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഊട്ടിയില്‍ ആയിരുന്നു അന്ത്യം. 1951ല്‍ അടൂരില്‍ ജനിച്ച ജേകബ് തിരുവനന്തപുരത്തും ഡെല്‍ഹിയിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 80 കളില്‍ മാവോവാദത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ജേകബ് മാസ് ലൈന്‍ എഡിറ്റര്‍ ആയിരുന്നു.

TG Jacob | മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ടി ജി ജേകബ് അന്തരിച്ചു

ഒഡീസി പബ്ലികേഷന്‍സ് എഡിറ്ററും നീലഗിരിയിലെ സൗത് ഏഷ്യ സ്റ്റഡി സെന്ററിലെ ഗവേഷകനും ആയിരുന്നു. കെ വേണുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സി ആര്‍ സി -സി പി ഐ (എം എല്‍) പാര്‍ടിയുടെ കേന്ദ്രകമിറ്റി അംഗമായിരുന്നു. അക്കാലത്താണ് 'ഇന്ത്യ: വികാസവും മുരടിപ്പും എന്ന ഗ്രന്ഥം എഴുതിയത്. പിന്നീട് സംഘടനാപരമായ മാവോവാദം ഉപേക്ഷിച്ച ജേകബ് ഇന്‍ഡ്യയുടെ വികസനത്തിന്റെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട നിരവധി കൃതികള്‍ എഴുതി.

യുദ്ധവും ദേശീയ വിമോചനവും സി പി ഐ രേഖകള്‍(1939 1945), ഇന്ത്യയിലെ ദേശീയ പ്രശ്‌നങ്ങള്‍ - സി പി ഐ രേഖകള്‍( 1942 1947), രാഷ്ട്ര രൂപീകരണത്തിലെ അരാജകത്വം - പഞ്ചാബ് കേസ്, ഇടത്തുനിന്ന് വലത്തോട്ട്- ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ തകര്‍ച്ച, ഇന്ത്യ വികാസവും മുരടിപ്പും, ജാതി വ്യവസ്ഥയെക്കുറിച്ചുള്ള പ്രതിഫലനങ്ങള്‍, ഏറ്റുമുട്ടല്‍ ആദിവാസികളുടെ ചോദ്യങ്ങള്‍, കോവളം വിനോദസഞ്ചാരത്തിന്റെ വിലാപകാവ്യങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളുടെ ശ്രഷ്ടാവായിരുന്നു. ഭാര്യ: ബംഗാള്‍ സ്വദേശി പ്രാഞ്ജലി ബന്ധു(പി ബന്ധു).

Keywords: Renowned thinker and author TG Jacob passed away, News, Obituary, Dead, Writer, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia