ഭര്‍ത്താവിന്റെ അതിക്രൂരമായ മര്‍ദനമാണ് അധ്യാപികയെ വിഷം കഴിച്ച് മരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. മയ്യില്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് അച്ഛന്‍ കെ പി പങ്കജാക്ഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കുറ്റിയാട്ടൂര്‍ വടുവന്‍ കുളത്തെ ആരവ് വില്ലയിലെ മുണ്ടേരി സെന്‍ട്രല്‍ യു പി സ്‌കൂള്‍ അധ്യാപിക ലിജിഷയാണ് മരിച്ചത്.
സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവ് പി വി ഹരീഷിന്റെ പീഡനം മൂലമാണ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് മയ്യില്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 21ന് രാത്രിയാണ് ലിജിഷ വിഷം കഴിച്ചത്. അന്ന് ഭര്‍ത്താവ് മര്‍ദിച്ചെന്ന് പരാതിയിലുണ്ട്.
ചെലവിന് പോലും പണം തരാറില്ലെന്ന് ലിജിഷ സൈനിക ഉദ്യോഗസ്ഥര്‍ക്ക് കത്ത് എഴുതിയതായും പരാതിയില്‍ പറയുന്നു. സംഭവ ദിവസം ലിജിഷയുടെ ഫോണ്‍ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സംസ്‌കാര ചടങ്ങിനിടെ ലിജിഷയുടെ ബന്ധുക്കളും പ്രദേശവാസികളും ഭര്‍ത്താവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിതാവ് പങ്കജാക്ഷനും ബന്ധുക്കളും അറിയിച്ചു.
Keywords: Relatives of school teacher Says reason for her death husband abuse, Kannur, News, Death, Arrested, Remanded, Court, Killed, Kerala.