യുപിഐ പേയ്മെന്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങള്‍. സിംഗിള്‍-ബ്ലോക്ക് ആന്‍ഡ് മള്‍ട്ടിപ്പിള്‍-ഡെബിറ്റ് സംവിധാനം യുപിഐയില്‍ അവതരിപ്പിക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചു. നിര്‍ദിഷ്ട ആവശ്യങ്ങള്‍ക്കായി ഒരു ഉപഭോക്താവിന് സ്വന്തം അക്കൗണ്ടിലെ ഫണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇത് സഹായിക്കും. ആവശ്യമുള്ളപ്പോഴെല്ലാം അത് ഡെബിറ്റ് ചെയ്യാം. റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോം വഴിയും ഇ-കൊമേഴ്സ് ഇടപാടുകള്‍ വഴിയും സെക്യൂരിറ്റികളിലെ നിക്ഷേപങ്ങള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു
പുതിയ നിയമങ്ങള്‍ അനുസരിച്ച്, യുപിഐ ഉപഭോക്താക്കള്‍ക്ക് മ്യൂച്വല്‍ ഫണ്ട് SIP-കള്‍, OTT-കളായ Netflix, Dinsey+ Hotstar, മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളായ Spotify, Apple Music എന്നിവയ്ക്കായി ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ നടത്താം. യുപിഐ ഓട്ടോപേ സൗകര്യത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ പണമിടപാടുകള്‍ നടത്താനും യുപിഐ പേയ്മെന്റ് സംവിധാനം ഉപയോഗിക്കാം. ഇതിനായി, ഒന്നുകില്‍ ഒരു വെര്‍ച്വല്‍ പേയ്മെന്റ് ഐഡി നല്‍കണം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമില്‍ ലഭ്യമായ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റ് നടത്താം.
ഉദാഹരണത്തിലൂടെ മനസിലാക്കാം:
നിങ്ങള്‍ ഹോട്ടല്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ ആദ്യം ബുക്കിംഗ് തുക നല്‍കണം, തുടര്‍ന്ന് ഹോട്ടലില്‍ താമസിച്ചതിന് ശേഷം രണ്ടാമത്തെ പണമടയ്ക്കണം. എന്നിരുന്നാലും, പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയ ശേഷം, യുപിഐ വഴി പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിന് ഹോട്ടലിന് ഒരു ഓര്‍ഡര്‍ സൃഷ്ടിക്കാന്‍ കഴിയും. പേയ്മെന്റ് ആപ്പ് വീണ്ടും വീണ്ടും തുറക്കേണ്ട ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ അനുവദിച്ചിരിക്കുന്ന പരമാവധി തുക വരെ ഹോട്ടലിന് ഏത് സമയത്തും നിങ്ങളുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യാം.
Keywords: Latest-News, National, Top-Headlines, RBI, Reserve Bank, Bank, Banking, Finance, Transfer, RBI relaxes UPI payments for e-commerce spends.
< !- START disable copy paste -->