Follow KVARTHA on Google news Follow Us!
ad

Ranbir Kapoor | മകള്‍ക്ക് 21 വയസാകുമ്പോള്‍ തനിക്ക് 60, എനിക്ക് അവരോടൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുമോ? ഓടാന്‍ കഴിയുമോ? അച്ഛനായതിനുശേഷമുള്ള ഏറ്റവും വലിയ അരക്ഷിതാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി നടന്‍ രണ്‍ബീര്‍ കപൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,News,Bollywood,Parents,Actress,Cine Actor,Child,National,Cinema,
മുംബൈ: (www.kvartha.com) ഇക്കഴിഞ്ഞ നവംബര്‍ ആറിനായിരുന്നു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നത്. സന്തോഷം, ദൈവാനുഗ്രഹം എന്ന് അര്‍ഥം വരുന്ന റാഹ എന്നാണ് ദമ്പതികള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ മകള്‍ ജനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അരക്ഷിതാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. അച്ഛനായതിന് ശേഷം ജീവിത്തിലുണ്ടായ മാറ്റത്തിനെ കുറിച്ചും നടന്‍ പറഞ്ഞു.

Ranbir Kapoor opens up on biggest insecurity as parent, Mumbai, News, Bollywood, Parents, Actress, Cine Actor, Child, National, Cinema


കപൂറിന്റെ വാക്കുകള്‍:


അച്ഛനായതിന് ശേഷം താന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥ, എന്റെ മകള്‍ക്ക് 20, 21 വയസാകുമ്പോള്‍ തനിക്ക് 60 വയസാകും. എനിക്ക് അവരോടൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുമോ? എനിക്ക് അവരുടെ കൂടെ ഓടാന്‍ കഴിയുമോ? എന്നതാണ്'. കുഞ്ഞു ജനിച്ചതിന് ശേഷം ഉത്തരവാദിത്തങ്ങള്‍ ഭാര്യ ആലിയ ഭട്ടുമായി തുല്യമായി പങ്കിടുന്ന കാര്യവും പരിഗണിക്കുന്നു. എന്നെക്കാളും അധികം ജോലി ചെയ്യുന്നത് ആലിയയാണ്. ഞാന്‍ അധികം ജോലി ചെയ്യുന്നില്ല. ഇരുവരും ജോലികള്‍ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ആലിയ ജോലിക്ക് പോകുമ്പോള്‍ ഞാന്‍ ഇടവേള എടുക്കാം. അതുപോലെ തിരിച്ചും.

Keywords: Ranbir Kapoor opens up on biggest insecurity as parent, Mumbai, News, Bollywood, Parents, Actress, Cine Actor, Child, National, Cinema.

Post a Comment