Follow KVARTHA on Google news Follow Us!
ad

Ramesh Chennithala | അട്ടപ്പാടി ആനവായില്‍ ഗര്‍ഭിണിയായ സ്ത്രീക്കുണ്ടായ ദുരിത അവസ്ഥയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Pregnant Woman,Ramesh Chennithala,Kerala,
തിരുവനന്തപുരം: (www.kvartha.com) അട്ടപ്പാടി ആനവായില്‍ ഗര്‍ഭിണിയായ സ്ത്രീക്കുണ്ടായ ദുരവസ്ഥക്ക് കാരണക്കാരായവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണ് യുവതിയെ തുണിയില്‍ കെട്ടി ആശുപത്രിയില്‍ എത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി താന്‍ ആ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ളയാളാണ്. അന്ന് അവിടുത്തെ ദുരിതാവസ്ഥ സര്‍കാരിന് മുന്നില്‍ കൊണ്ടുവരാന്‍ താനും സ്ഥലം എം എല്‍ എ ശംസുദ്ദീനും സര്‍കാരിന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും ഫലം കാണാത്തതാണ് ഇത്തരം ദുരവസ്ഥകള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

Ramesh Chennithala says action should be taken against accused in plight of pregnant woman in Attappadi Anavai, Thiruvananthapuram, News, Politics, Pregnant Woman, Ramesh Chennithala, Kerala

സര്‍കാര്‍ കോടികള്‍ ചെലവഴിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പൂര്‍ണമായി ഉപയോഗിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണം. ഇനിയെങ്കിലും സര്‍കാര്‍ ആദിവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ കണ്ണ് തുറക്കണം. കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ വീഴ്ച പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Keywords: Ramesh Chennithala says action should be taken against accused in plight of pregnant woman in Attappadi Anavai, Thiruvananthapuram, News, Politics, Pregnant Woman, Ramesh Chennithala, Kerala.

Post a Comment