Rescued | ഓടി കയറുന്നതിനിടെ കാല് തെന്നി കമ്പിയില്‍ തൂങ്ങി പെണ്‍കുട്ടി; സ്വന്തം ജീവന്‍ പണയപ്പെടുത്തി യാത്രക്കാരിയെ രക്ഷിച്ച് വടകര റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍

 



വടകര: (www.kvartha.com) ഒരു നിമിഷം പോലും പാഴാക്കാതെ യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച വടകര റെയില്‍വേ പൊലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ വി പി മഹേഷ് യാത്രക്കാര്‍ക്കിടയില്‍ താരമാവുകയാണ്. ഞായറാഴ്ച വൈകീട്ട് 5.40-ന് വടകര റെയില്‍വേ സ്റ്റേഷനിലായിരുന്നു കണ്ടുനിന്നവരുടെ ഹൃദയം നിശ്ചലമാക്കിയ അപകടം സംഭവിച്ചത്. 

നാഗര്‍കോവിലില്‍നിന്ന് മംഗ്‌ളൂറുവരെ പോകുന്ന പരശുറാം എക്‌സ്പ്രസ്
രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. പരശുറാമിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോചില്‍ മറ്റ് യാത്രക്കാര്‍ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്യൂടിയിലുണ്ടായിരുന്ന മഹേഷ് പ്ലാറ്റ്‌ഫോമില്‍ എത്തിയത്. പരിശോധനയ്ക്കുശേഷം അവിടെ നില്‍ക്കുമ്പോഴാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാനായി പെണ്‍കുട്ടി ബാഗുമായി ഓടിവരുന്നത് മഹേഷ് കാണുന്നത്. 

രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ മുന്‍പും അപകടങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ ഓടിക്കയറരുതെന്ന് ഇദ്ദേഹം പെണ്‍കുട്ടിയെ വിലക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് അുപകടം സംഭവിച്ചത്.

Rescued | ഓടി കയറുന്നതിനിടെ കാല് തെന്നി കമ്പിയില്‍ തൂങ്ങി പെണ്‍കുട്ടി; സ്വന്തം ജീവന്‍ പണയപ്പെടുത്തി യാത്രക്കാരിയെ രക്ഷിച്ച് വടകര റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍


പെണ്‍കുട്ടി സ്റ്റെപില്‍നിന്ന് കാല്‍വഴുതി കമ്പിയില്‍ പിടുത്തം കിട്ടുകയായിരുന്നു. അവിടെനിന്ന് കൈവഴുതി താഴേക്ക് പോയ്ക്കൊണ്ടിരുന്നതോടെ ഇതുകണ്ട പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നവര്‍ വിളിച്ചുകൂവി. ഉടന്‍ ഓടിയെത്തിയ മഹേഷ് കുട്ടിയെ പിടിച്ചുയര്‍ത്തി ട്രാകില്‍വീഴാതെ അതിസാഹസികമായി പെണ്‍കുട്ടിയെ ഉയര്‍ത്തി പ്ലാറ്റ്‌ഫോമിലേക്ക് ചാടുകയായിരുന്നു. 

അപ്പോഴേക്കും സംഭവം ശ്രദ്ധയില്‍പെട്ട ലോകോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. രണ്ടുപേരും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇനി ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉപദേശത്തോടെ, മംഗലാപുരത്ത് പഠിക്കുന്ന പെണ്‍കുട്ടിയെ അതേവണ്ടിയില്‍ കയറ്റിവിട്ടതായി കണ്ണൂര്‍ പിണറായി സ്വദേശിയായ മഹേഷ് പറഞ്ഞു. 

Keywords:  News,Kerala,State,Vadakara,Local-News,Police,help,Train,Accident, Railway police constable saves passenger's life in Vadakara railway station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia