Follow KVARTHA on Google news Follow Us!
ad

Court Order | 'അമിതവണ്ണം ആരോപിച്ച് വിമാനത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചു'; മോഡലിന്റെ സൈകോതെറാപിക്ക് പണം നല്‍കണമെന്ന് ഖത്വര്‍ എയര്‍വെയ്‌സിനോട് ഉത്തരവിട്ട് കോടതി!

Qatar Airways ordered to pay for plus-sized model's therapy after she felt fat-shamed#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദോഹ: (www.kvartha.com) വിമാനത്തില്‍ കയറാന്‍ അനുമതി നിഷേധിച്ച മോഡലിന് അവരുടെ സൈകോതെറാപിക്ക് പണം നല്‍കണമെന്ന് ഖത്വര്‍ എയര്‍വെയ്‌സിനോട് ഉത്തരവിട്ട് കോടതി. ബ്രസീലിയന്‍ മോഡലായ ജൂലിയാന നെഹ്മെ എന്ന 38 -കാരിക്കാണ് അമിതവണ്ണം ആരോപിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ യുവതി തന്നെയാണ് പങ്കിട്ടത്. 

ഡിസംബര്‍ 20 -ന് സാവോപോളോയിലെ കോടതിയാണ് ഖത്വര്‍ എയര്‍വേയ്സിനെതിരെ വിധി പുറപ്പെടുവിക്കുകയും ജൂലിയാനയുടെ സൈകോതെറാപിക്ക് വിശ്വസ്തനായ ഒരു പ്രൊഫഷണലിനെ കാണുന്നതിനുള്ള പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

അതീവ സമ്മര്‍ദം നിറഞ്ഞതും ആഘാതകരവുമായ സംഭവത്തെ ജൂലിയാന മറികടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അടിയന്തര ആശ്വാസം നല്‍കുന്നത് ന്യായമായ നടപടിയാണെന്ന് ജഡ്ജി റെനാറ്റ മാര്‍ടിന്‍സ് ഡി കാര്‍വാലോ പ്രസ്താവിച്ചു.

News,World,international,Qatar,Doha,Gulf,Court,models,Treatment,Lifestyle & Fashion, Qatar Airways ordered to pay for plus-sized model's therapy after she felt fat-shamed


നവംബര്‍ 22 -ന് ബെയ്റൂടില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തില്‍ ആണ് അമിതഭാരം ആരോപിച്ച് തന്നെ കയറാന്‍ അനുവദിക്കാതിരുന്നതെന്നാണ് യുവതിയുടെ പരാതി. കുടുംബത്തോടൊപ്പം ലെബനനില്‍ അവധി ആഘോഷിക്കാനെത്തിയ ജൂലിയാന യാതൊരു ബുദ്ധിമുട്ടും കൂടാതെ എയര്‍ ഫ്രാന്‍സ് വഴിയാണ് നാട്ടിലെത്തിയത്. എന്നാല്‍, ദോഹ വഴി ബ്രസീലില്‍ തിരിച്ചെത്തിയപ്പോള്‍, വിമാനത്തില്‍ കയറണമെങ്കില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് സീറ്റ് വാങ്ങേണ്ടിവരുമെന്ന് ഒരു ജീവനക്കാരന്‍ തന്നോട് പറഞ്ഞതായാണ് ജൂലിയാന പറഞ്ഞത്. എന്നാല്‍, പിന്നീട് ബ്രസീലിയന്‍ അംബാസഡറുമായി സംസാരിച്ചതിന് ശേഷം ജൂലിയാനയും അമ്മയും മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.

കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് 78 ഡോളര്‍ (6,443 രൂപ) മൂല്യമുള്ള പ്രതിവാര തെറാപി സെഷനുകളും ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കേണ്ട മൊത്തം 3718 ഡോളറും (ഏകദേശം 30 ലക്ഷം രൂപ) അടങ്ങുന്നതാണ് യുവതിക്കായി നിര്‍ദേശിച്ചിരിക്കുന്ന ചികിത്സയുടെ ചിലവ്.

Keywords: News,World,international,Qatar,Doha,Gulf,Court,models,Treatment,Lifestyle & Fashion, Qatar Airways ordered to pay for plus-sized model's therapy after she felt fat-shamed

Post a Comment