Follow KVARTHA on Google news Follow Us!
ad

Vladimar Putin | 2 മാസം മുന്‍പ് സ്‌ഫോടനത്തില്‍ തകര്‍ന്നു; പുനര്‍നിര്‍മിച്ച കെര്‍ച് പാലത്തിലൂടെ കാറോടിച്ച് വ്‌ലാഡിമിര്‍ പുടിന്‍


മോസ്‌കോ: (www.kvartha.com) പുനര്‍നിര്‍മിച്ച പാലത്തിലൂടെ കാറോടിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെര്‍ച് പാലത്തിലൂടെയാണ് തിങ്കളാഴ്ച പുടിന്‍  മെഴ്സിഡസ് ഓടിച്ചത്. രണ്ട് മാസം മുന്‍പാണ് കെര്‍ച് പാലം സ്‌ഫോടനത്തില്‍ തകര്‍ന്നത്. 

News,World,international,Mosco,Russia,Vladimar Putin,Top-Headlines,Transport, Putin drives car on Crimea's Kerch Bridge two months after attack


ഉപപ്രധാനമന്ത്രി മാരട് ഖുന്‍സിലിനൊപ്പം സഞ്ചരിച്ചാണ് പുടിന്‍ നിരീക്ഷണം നടത്തിയത്. 2014ല്‍ റഷ്യ യുക്രൈനില്‍നിന്ന് പിടിച്ചെടുത്ത ക്രൈമിയയിലേക്ക് ഗതാഗത്തിനായി 2018ല്‍ തുറന്നതാണ് പാലം. ഒക്ടോബര്‍ എട്ടിനാണ് ഇത് ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നത്. 19 കിലോമീറ്റര്‍ നീളമുള്ള പാലം യൂറോപിലെ ഏറ്റവും നീളം കൂടിയ പാലം കൂടിയാണ്.

Keywords: News,World,international,Mosco,Russia,Vladimar Putin,Top-Headlines,Transport, Putin drives car on Crimea's Kerch Bridge two months after attack

Post a Comment