Private Bill | ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ ബിജെപി എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു; ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം; കോണ്‍ഗ്രസിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി മുസ്ലിം ലീഗ്
Dec 9, 2022, 19:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും രാജസ്താനില്‍ നിന്നുള്ള ബിജെപി എംപി കിരോഡി ലാല്‍ മീണയാണ് ബില്‍ അവതരിപ്പിച്ചത്. മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ ഇല്ലാതാക്കാനാണ് കോഡ് ശ്രമിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബില്‍ അവതരിപ്പിച്ചത്.
സഭയില്‍ ബില്‍ അവതരണത്തിനായി അനുമതി തേടിയപ്പോള്‍ തുടക്കം മുതല്‍ സിപിഎം, മുസ്ലിം ലീഗ്, ത്രിണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. രാജ്യത്തെ ശിഥിലമാക്കുമെന്നും വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി ബിലിനെ എതിര്‍ക്കുന്നതിനായി മൂന്ന് പ്രമേയങ്ങള്‍ അവതരിപ്പിച്ചെങ്കിലും 63-23 എന്ന വോടിന് പരാജയപ്പെട്ടു. ബില്‍ സഭ ചര്‍ച ചെയ്യുമെങ്കിലും സ്വകാര്യ ബില്‍ ആയതിനാല്‍ സര്‍കാര്‍ ഇതില്‍ നിലപാട് അറിയിക്കുകയല്ലാതെ മറ്റു തുടര്‍നടപടികള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.
നിരവധി കക്ഷികളുടെ കടുത്ത എതിര്‍പ്പിന് ശേഷം, ഭരണഘടനയുടെ നിര്‍ദേശ തത്വങ്ങള്‍ക്ക് കീഴിലുള്ള ഒരു വിഷയം ഉന്നയിക്കുന്നത് അംഗത്തിന്റെ നിയമാനുസൃതമായ അവകാശമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാദിച്ചു. അതേസമയം ഏകീകൃത സിവില്‍ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്ന ലോ കമീഷന്‍ റിപോര്‍ട് സിപിഎം എംപി ജോണ്‍ ബ്രിടാസ് പരാമര്‍ശിച്ചു. ഏകീകൃത സിവില്‍ കോഡ് എന്ന ആശയം തന്നെ മതേതരത്വത്തിന് എതിരാണെന്ന് ഡിഎംകെയുടെ തിരുച്ചി ശിവ പറഞ്ഞു. സമാജ്വാദി പാര്‍ടിയുടെ ആര്‍ജി വര്‍മയും ബില്ലിനെ എതിര്‍ത്തു, ഇത് ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി ചങ്ങാതിമാര്‍ ബോധപൂര്‍വം പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ,മുസ്ലിം ലീഗിലെ പി വി അബ്ദുല്‍ വഹാബ് പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് ചര്‍ചയ്ക്ക് എത്തിയപ്പോള്‍ ഒരു കോണ്‍ഗ്രസ് എംപി പോലും പാര്‍ലമെന്റില്‍ ഇല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പിവി അബ്ദുല്‍ വഹാബ് വിമര്‍ശനവും ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും വിഷയത്തില്‍ പ്രതികരിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

Keywords: Latest-News, National, Top-Headlines, New Delhi, Political-News, Politics, BJP, Congress, Muslim-League, Parliament, Rajya Sabha, Private member's Bill on Uniform Civil Code tabled in Rajya Sabha, Opposition protests.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.