Follow KVARTHA on Google news Follow Us!
ad

Tiger | 'കണ്ണൂര്‍ മട്ടന്നൂരില്‍ പ്രദേശവാസികള്‍ കണ്ടത് പുലി തന്നെ'; ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു; കൂട് വെക്കുമെന്ന് വനം വകുപ്പ്

Presence of tiger confirmed in Mattannur, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) വിമാനത്താവള നഗരമായ മട്ടന്നൂരില്‍ പുലി ഭീഷണി. നഗരസഭയിലെ അയ്യല്ലൂരില്‍ കുറുക്കനെ തിന്നത് പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പുലിയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതോടെയാണിത്. എന്നാല്‍ പുലിയിറങ്ങിയതില്‍ ആശങ്ക വേണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഡിഎഫ്ഒ പി കാര്‍ത്തിക് അറിയിച്ചു.
            
Latest-News, Kerala, Top-Headlines, Alerts, Tiger, Mattannur, Kannur, Presence of tiger confirmed in Mattannur.

ചൊവ്വാഴ്ച രാത്രി വീണ്ടും പുലിയെത്തിയതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച ദിവസം രാത്രി പുലി കൊന്ന് പാതി തിന്ന കുറുക്കന്റെ ബാക്കി ഭാഗം തിന്നാനാണ് പുലി വീണ്ടും എത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ അതിന് മുമ്പെ ഒരു പട്ടി വലിച്ചുകൊണ്ടു പോകുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പരിഭ്രാന്തി മാറ്റുന്നതിനായി പുലിയെ കണ്ട സ്ഥലത്ത് കൂട് വയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

Keywords: Latest-News, Kerala, Top-Headlines, Alerts, Tiger, Mattannur, Kannur, Presence of tiger confirmed in Mattannur.
< !- START disable copy paste -->

Post a Comment