Follow KVARTHA on Google news Follow Us!
ad

Controversy | അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ആശുപത്രിയില്‍ എത്തിച്ചത് 300 മീറ്റര്‍ മാത്രം, ബാക്കിയെല്ലാം മാധ്യമസൃഷ്ടിയെന്നും മന്ത്രി; കള്ളം പറയേണ്ട ആവശ്യമില്ലെന്നും വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണെന്നും കുടുംബം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,palakkad,News,Trending,Minister,Pregnant Woman,Controversy,Kerala,
പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ കെട്ടി ആശുപത്രിയില്‍ എത്തിച്ച സംഭവം ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. വാര്‍ത്ത വലിയ ചര്‍ചയ്ക്കും വഴി വച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കയാണ് മന്ത്രി കെ രാധാകൃഷ്ണന്‍.

ഗര്‍ഭിണിയെ മുന്നൂറ് മീറ്റര്‍ മാത്രമാണ് തുണിയില്‍ കെട്ടി ചുമന്നതെന്നും ബാക്കിയെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമാണ് മന്ത്രിയുടെ വാദം. ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ രണ്ടര കിലോമീറ്റലധികം സുമതി മുരുകന്‍ എന്ന യുവതിയെ ചുമന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Pregnant tribal in Kerala taken on cloth 'stretcher' to ambulance; Family against minister's statement, Palakkad, News, Trending, Minister, Pregnant Woman, Controversy, Kerala

എന്നാല്‍ മന്ത്രിയെ തള്ളി യുവതിയുടെ ഭര്‍ത്താവ് മുരുകന്‍ രംഗത്തെത്തി. കടുകുമണ്ണ ഊരില്‍ നിന്ന് രണ്ടര കിലോമീറ്ററിലധികം തുണിയില്‍ ചുമന്നാണ് സുമതിയെ വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിച്ചതെന്നും കള്ളം പറയേണ്ട കാര്യമില്ലെന്നും വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണെന്നും മുരുകന്‍ അട്ടപ്പാടിയില്‍ പറഞ്ഞു.

108 ആംബുലന്‍സെത്തിയ സ്ഥലം വരെ രണ്ടര കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കാല്‍നടയായി ആനപ്പേടിയിലായിരുന്നു യാത്ര. വാഹനത്തിനായി രാത്രി ഒരു മണിയോടെ തുടങ്ങിയ പരിശ്രമം ആറ് മണിയോടെയാണ് ഫലം കണ്ടത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും മുന്നൂറ് മീറ്റര്‍ മാത്രം സഞ്ചരിച്ചത് മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാണിച്ചുവെന്നുമാണ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതികരണം. ഇതിനെതിരെയാണ് സുമതിയുടെ കുടുംബം രംഗത്ത് വന്നത്.

സംഭവം ഇങ്ങനെ:

ശനിയാഴ്ച രാത്രി 11 മണിക്കാണു സുമതിക്ക് വേദന തുടങ്ങിയത്. ഊരില്‍ മൊബൈല്‍ ഫോണിന് റെയിന്‍ജ് ഇല്ലാത്തതിനാല്‍ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ വൈകി. റെയിന്‍ജുള്ള സ്ഥലത്തെത്തി ട്രൈബല്‍ പ്രമോടര്‍ ജ്യോതിയാണ് രാത്രി 12.45നു ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സ് പ്രിയ ജോയിയെ വിവരമറിയിച്ചത്.

ആംബുലന്‍സ് സൗകര്യത്തിനായി പല സ്ഥലങ്ങളിലേക്കും വിളിച്ചെങ്കിലും ലഭിച്ചില്ല. നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷം 2.30ന് കോട്ടത്തറയില്‍നിന്നും ഉള്ള 108 ആംബുലന്‍സ് എത്തി. സ്വകാര്യ വാഹനങ്ങള്‍ക്കായി ശ്രമിച്ചു എങ്കിലും ആനപ്പേടി കാരണം ആരും വന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 2.30ന് വാഹനം എത്തിയെങ്കിലും മഴയില്‍ നനഞ്ഞ് തെന്നിക്കിടന്ന റോഡ് കാരണം കടുക് മണ്ണക്ക് പോകാതെ ആനവായില്‍ വാഹനം നിര്‍ത്തേണ്ടി വന്നു.

മഴ മൂലം തെന്നിക്കിടന്ന കുത്തിറക്കമിറങ്ങി, കാട്ടാന ശല്യം വകവയ്ക്കാതെ പ്രദേശവാസികള്‍ ഇവരെ തുണിയില്‍കെട്ടി ചുമന്ന് ആനവായ് വരെ എത്തിച്ചു. ഞായറാഴ്ച പുലര്‍ചെ അഞ്ചുമണിയോടെയാണ് ആനവായ് എത്തുന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് ആറ് മണിക്കൂര്‍ കഴിഞ്ഞാണ് സുമതിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതെന്നാണ് ഡിഎംഒയും വ്യക്തമാക്കുന്നത്. ഈ വീഴ്ച മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നിലെന്ന് ആദിവാസി സംഘടനകള്‍ ആരോപിച്ചു. കനത്ത മഴയെ അവഗണിച്ചും ബന്ധുക്കള്‍ തലച്ചുമടയായി കൊണ്ടുവന്ന സുമതി കോട്ടത്തറ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Keywords: Pregnant tribal in Kerala taken on cloth 'stretcher' to ambulance; Family against minister's statement, Palakkad, News, Trending, Minister, Pregnant Woman, Controversy, Kerala.

Post a Comment