Follow KVARTHA on Google news Follow Us!
ad

IPhones | കാനഡക്കാരിയായ മരുമകളോട് ഇന്‍ഡ്യന്‍ ദമ്പതികള്‍ സമ്മാനമായി നല്‍കാന്‍ ആവശ്യപ്പെട്ടത് ഐഫോണുകള്‍; കഷ്ടതകള്‍ വിവരിച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ച് ഗര്‍ഭിണിയായ യുവതി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,Mobile Phone,Letter,Pregnant Woman,Parents,National,News,
ന്യൂഡെല്‍ഹി: (www.kvartha.com) ഒരാള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ടെങ്കില്‍ അയാളെ കുറിച്ച് പൊതുസമൂഹത്തിന് ചില വിലയിരുത്തലുകളൊക്കെയുണ്ട്. കയ്യില്‍ പൂത്ത പണം കാണും, കനത്ത ശമ്പളം വാങ്ങുന്നുണ്ടാകും, ആര്‍ഭാഢ ജീവിതമായിരിക്കും എന്നൊക്കെയാണ് അതില്‍ ചിലത്. എന്നാല്‍ പലരും ഓരോ ദിവസത്തെ ചെലവുകള്‍ പോലും തള്ളിനീക്കാന്‍ ബുദ്ധിമുട്ടുകയാകും.

വരുമ്പോള്‍ സമ്മാനമായി ഒന്നും നല്‍കിയില്ലെങ്കില്‍ പിശുക്കാണെന്ന് പറഞ്ഞുള്ള കുറ്റപ്പെടുത്തല്‍ വേറെയും. നാട്ടിലെത്തുന്നതിന് മുമ്പ് ചിലര്‍ വരുമ്പോള്‍ കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് വരെ കൊടുത്തുവിടും. അതില്‍ ഏതെങ്കിലും ഒരു സാധനം കുറഞ്ഞുപോയാല്‍ പിന്നെ മറ്റൊന്നും പറയാന്‍ ബാക്കിയുണ്ടാകില്ല.

Pregnant Canadian Woman's Indian In-Laws Want iPhones From Her, She Shares Ordeal On Reddit, New Delhi, Mobile Phone, Letter, Pregnant Woman, Parents, National, News

ഇത്തരം ഒരു സാഹചര്യം ജീവിതത്തില്‍ നേരിട്ട കാനഡക്കാരിയായ ഇന്‍ഡ്യന്‍ മരുമകള്‍ തന്റെ കഷ്ടതകള്‍ കാട്ടി സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കിട്ടത് ഇപ്പോള്‍ ചര്‍ചയാകുകയാണ്. റെഡ്ഡിറ്റ് വെബ്‌സൈറ്റിലാണ് അവര്‍ അനുഭവം പങ്കിട്ടത്. ഇന്‍ഡ്യയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തന്നോട് ഐഫോണുകള്‍ വേണമെന്ന് വാശിപിടിക്കുന്ന കാര്യമാണ് അവര്‍ പറയുന്നത്.

കനേഡിയന്‍ യുവതി ഇന്‍ഡ്യക്കാരനെയാണ് വിവാഹം ചെയ്തത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവര്‍ക്ക് കുഞ്ഞ് ജനിക്കും. ഇപ്പോള്‍ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയാലുള്ള ബുദ്ധിമുട്ടിനെ കുറിച്ചും യുവതി പറയുന്നുണ്ട്. അതിന്റെ ആശങ്കകള്‍ക്കിടയിലാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പുതിയ ഐഫോണുകള്‍ വേണമെന്ന് നിര്‍ബന്ധിക്കുന്നത്.

'ദയവായി എന്നെ ഒന്നു മനസിലാക്കൂ. ഞാനൊരു കനേഡിയന്‍ സ്വദേശിയാണ്. എന്റെ ഭര്‍ത്താവ് ഇന്‍ഡ്യക്കാരനും. ആഴ്ചകള്‍ക്കകം ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥിയെത്തും. കാനഡയില്‍ ആയതിനാല്‍ ഞങ്ങള്‍ വളരെ സമ്പന്നരായാണ് കഴിയുന്നതെന്നാണ് ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ചിന്ത. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല.

കുഞ്ഞിനായി പോലും ഒന്നും കരുതിവെക്കാന്‍ ഇപ്പോള്‍ ഞങ്ങളുടെ കൈയിലില്ല. രണ്ട് ഐഫോണുകള്‍ സമ്മാനമായി അയക്കണമെന്നാണ് ഇന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഈയവസരത്തില്‍ ഇത് ഞങ്ങളെ തളര്‍ത്തുകയാണ്. സാഹചര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ് താനെന്നും രക്ഷിതാക്കളോടുള്ള കടമയാണിതെന്ന് അറിയാമെന്നും പറഞ്ഞാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന് ഒരുപാട് പേര്‍ പ്രതികരിച്ചിട്ടുണ്ട്. സമ്മാനം ആവശ്യപ്പെടുന്നവരോട് നിങ്ങള്‍ക്കുള്ള ഏറ്റവും വലിയ സമ്മാനം(പേരക്കുട്ടി) ഉടന്‍ എത്തുമെന്ന് പറയാനാണ് ഒരാള്‍ എഴുതിയത്. ചിലര്‍ സെകന്‍ഡ് ഹാന്‍ഡ് ഐഫോണ്‍ വാങ്ങിനല്‍കിയാല്‍ മതിയെന്നും ഉപദേശിക്കുന്നുണ്ട്.

Keywords: Pregnant Canadian Woman's Indian In-Laws Want iPhones From Her, She Shares Ordeal On Reddit, New Delhi, Mobile Phone, Letter, Pregnant Woman, Parents, National, News.

Post a Comment