Follow KVARTHA on Google news Follow Us!
ad

K Rail | കെ റെയില്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നു; പിന്നില്‍ കേന്ദ്രത്തിലെ ഭരണകക്ഷി; ആദ്യ ഘട്ടത്തില്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍കാര്‍ പിന്നീട് അറച്ചുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും നിയമസഭയില്‍ മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Assembly,Pinarayi-Vijayan,Criticism,Kerala,
തിരുവനന്തപുരം: (www.kvartha.com) കെ റെയില്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നീക്കത്തിന് പിന്നില്‍ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തില്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍കാര്‍ പിന്നീട് അറച്ചുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Political move against K Rail; Cases will not be withdrawn says CM, Thiruvananthapuram, News, Politics, Assembly, Pinarayi-Vijayan, Criticism, Kerala

കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളും സര്‍കാര്‍ പിന്‍വലിക്കില്ല. ആരുടെയും സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രാനുമതി തത്വത്തില്‍ ലഭിച്ചപ്പോഴാണ് പദ്ധതിയുടെ നടപടി വേഗത്തിലാക്കിയത്. പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്ര സര്‍കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍വേകല്ലുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്പോള്‍ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Keywords: Political move against K Rail; Cases will not be withdrawn says CM, Thiruvananthapuram, News, Politics, Assembly, Pinarayi-Vijayan, Criticism, Kerala.

Post a Comment