Follow KVARTHA on Google news Follow Us!
ad

Robbery | തളിപ്പറമ്പില്‍ പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Robbery,CCTV,Complaint,Kerala,
കണ്ണൂര്‍: (www.kvartha.com) തളിപറമ്പില്‍ പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതര സംസ്ഥാനക്കാരനായ യുവാവാണ് കവര്‍ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്‍പോട്ടുപോകുന്നത്.

ഇതര സംസ്ഥാനക്കാരനായ യുവാവിനെ തിരിച്ചറിയുന്നതിനായി പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. ബുധനാഴ്ച വൈകുന്നേരം ആറുമണിക്കാണ് പൂക്കോത്ത് നടയില്‍വെച്ചു പച്ചഹൗസില്‍ കമലയുടെ(74) ഒന്നരപവന്‍ സ്വര്‍ണമാല എതിരെ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്ത് ഓടിയത്.

Police probe chain snatching case, Kannur, News, Police, Robbery, CCTV, Complaint, Kerala

വീട്ടുജോലിക്കാരിയായ വയോധിക ജോലികഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കവര്‍ച നടന്നത്. ഈ സംഭവം കണ്ട ബൈകില്‍ വരികയായിരുന്ന യുവാവ് മോഷ്ടാവിനെ പിന്‍തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കറുത്ത വസ്ത്രം ധരിച്ച യുവാവാണ് കവര്‍ച നടത്തിയതെന്ന് കമല മൊഴി നല്‍കിയിട്ടുണ്ട്. ക്ലാസിക് തിയേറ്ററിന്റെ ഭാഗത്തേക്കാണ് ഇയാള്‍ ഓടിരക്ഷപ്പെട്ടത്. എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Keywords: Police probe chain snatching case, Kannur, News, Police, Robbery, CCTV, Complaint, Kerala.

Post a Comment