Follow KVARTHA on Google news Follow Us!
ad

Crime Branch | സരിത എസ് നായരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്താനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Crime Branch,Notice,Bank,Complaint,Allegation,Kerala,
തിരുവനന്തപുരം: (www.kvartha.com) സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്താനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. കെമികല്‍ ലാബില്‍ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരിശോധനാഫലം ലഭിച്ചശേഷം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ വീണ്ടും പരിശോധന നടത്താനും ആലോചനയുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Poison found in Saritha S Nair's body, Crime Branch to investigate scientifically, Thiruvananthapuram, News, Crime Branch, Notice, Bank, Complaint, Allegation, Kerala

സാംപിളുകള്‍ ശേഖരിക്കുന്നതിനായി സരിതയ്ക്കു നോടിസ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍ ഡ്രൈവര്‍ വിനു കുമാര്‍ ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി ഇടതു കണ്ണിന്റെയും ഇടതു കാലിന്റെയും സ്വാധീനം കുറഞ്ഞതായി സരിത പറയുന്നു.

ഡ്രൈവര്‍ വിനു കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിനു കുമാറിന്റെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കുന്നതിനായി ബാങ്കുകള്‍ക്ക് ക്രൈംബ്രാഞ്ച് നോടിസ് നല്‍കി. സരിതയ്ക്കു രാസവസ്തുക്കള്‍ നല്‍കി കൊലപ്പെടുത്തുന്നതിലൂടെ വിനു കുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

സരിതയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാര്‍ സരിത നല്‍കിയ പീഡന പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. പരാതിക്കാരിക്കു മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ഥങ്ങള്‍ നല്‍കി.

ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രോഗം ബാധിച്ചു ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പരാതിയില്‍ പറയുന്നു.

രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2022 ജനുവരി മൂന്നിന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായതെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയതായി സരിത പറഞ്ഞിരുന്നു.

Keywords: Poison found in Saritha S Nair's body, Crime Branch to investigate scientifically, Thiruvananthapuram, News, Crime Branch, Notice, Bank, Complaint, Allegation, Kerala.

Post a Comment