ന്യൂഡെല്‍ഹി: (www.kvartha.com) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹീരാ ബെന്‍ (100) അന്തരിച്ചു. അമ്മയുടെ വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അഹ് മദാബാദിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണില്‍ അമ്മ 100-ാം വയസിലേക്ക് പ്രവേശിച്ചപ്പോള്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയത് വാര്‍ത്തകളില്‍ പ്രാധാന്യം നേടിയിരുന്നു.
1922 ജൂണ്‍ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെന്‍ ജനിച്ചത്. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി- ഹീരാബെന്‍ ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണ് മൂത്ത മകന്‍. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെന്‍ എന്നിവരാണ് മറ്റു മക്കള്‍. ഭര്‍ത്താവിന്റെ മരണം വരെ വഡ്നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലാണ് താമസം.
അമ്മയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി പലതവണ വാചാലനായിട്ടുണ്ട്. അമ്മയുടെ നൂറാം പിറന്നാള്‍ ദിവസം അവര്‍ അതിജീവിച്ച പ്രയാസങ്ങളെകുറിച്ച് പ്രധാനമന്ത്രി തന്റെ ബ്ലോഗില്‍ എഴുതി. അസാധാരണ വ്യക്തിത്വത്തിനുടമയായ തന്റെ അമ്മ വളരെ ലളിതമായി ജീവിച്ചു പോന്ന സ്ത്രീയാണെന്ന് പ്രധാനമന്ത്രി അന്ന് കുറിച്ചു.
കഴിഞ്ഞ ഡിസംബര്‍ നാലിന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാതിലെത്തിയ നരേന്ദ്ര മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു. നോട് നിരോധനമുള്‍പെടെ കേന്ദ്ര സര്‍കാരിന്റെ പല തീരുമാനങ്ങളും വിവാദമായപ്പോള്‍ ഹീര ബെന്നിന്റെ നിലപാടുകളും ചര്‍ചയായി. നോട് നിരോധനത്തിന് ഹീര ബെന്‍ എടിഎം ക്യൂവില്‍ നില്‍ക്കുന്നതിന്റെയും, കോവിഡ് കാലത്ത് വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായിരുന്നു.
പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളര്‍ചയ്ക്ക് എന്നും ഊര്‍ജമായിരുന്ന അമ്മ ഹീരാബെന്‍ തന്റെ ജീവിതത്തിന്റെ നെടുംതൂണെന്നാണ് മോദി വിശേഷിപ്പിച്ചത്. വട് നഗറിലെ ചെറിയ വീട്ടില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതി വരെയെത്തിയ യാത്രയില്‍ അമ്മയെന്ന ത്യാഗത്തെയും മോദി നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.
शानदार शताब्दी का ईश्वर चरणों में विराम... मां में मैंने हमेशा उस त्रिमूर्ति की अनुभूति की है, जिसमें एक तपस्वी की यात्रा, निष्काम कर्मयोगी का प्रतीक और मूल्यों के प्रति प्रतिबद्ध जीवन समाहित रहा है। pic.twitter.com/yE5xwRogJi
— Narendra Modi (@narendramodi) December 30, 2022
Keywords: News,National,India,New Delhi,Prime Minister,Narendra Modi,PM, Mother,Death,hospital,Obituary,Top-Headlines, PM Modi's mother Heeraben Modi dies at the age of 100