Follow KVARTHA on Google news Follow Us!
ad

Investigation | 'പ്ലസ് ടു വിദ്യാര്‍ഥിനി മെഡികല്‍ കോളജ് ക്ലാസില്‍ ഹാജര്‍'; വീഴ്ച സമ്മതിച്ച് അധികൃതര്‍; അന്വേഷണം ആരംഭിച്ചതായി പൊലീസ്

Plus Two student attends medical college class, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) എംബിബിഎസ് പരീക്ഷാ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവ. മെഡികല്‍ കോളജ് പഠന ക്ലാസില്‍ ഹാജരായതായി പരാതി. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി നാല് ദിവസം ക്ലാസില്‍ ഇരുന്ന ശേഷം അഞ്ചാം ദിവസം എത്താത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വീഴ്ച അധികൃതര്‍ ശ്രദ്ധിച്ചത്. നവംബര്‍ 29 ന് ആരംഭിച്ച ഒന്നാം വര്‍ഷ ക്ലാസില്‍ ആകെ 245 പേര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു. ഇതില്‍ പെടാത്ത വിദ്യാര്‍ഥിയാണ് ഇത്രയും ദിവസം ക്ലാസില്‍ ഹാജരായതെന്നാണ് വിവരം.
               
Latest-News, Kerala, Kozhikode, Top-Headlines, Medical College, Student, Malappuram, Investigates, Study Class, Study, Plus Two student, Plus Two student attends medical college class.

എന്നാല്‍ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയില്‍ വന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. മാത്രമല്ല അഡ്മിഷന്‍ കിട്ടിയ കാര്യം കുട്ടി സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ധ്യതിയില്‍ പ്രവേശന നടപടി പൂര്‍ത്തിയാക്കുമ്പോള്‍ സംഭവിച്ചതാകാമെന്ന് വൈസ് പ്രിന്‍സിപല്‍ നല്‍കുന്ന വിശദീകരണം. പ്രിന്‍സിപലിന്റെ പരാതി പ്രകാരം മെഡികല്‍ കോളജ് പ്രിന്‍സിപല്‍ എസ്‌ഐ ബെന്നി അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിനിക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുക്കുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പും അന്വേഷിക്കും.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Medical College, Student, Malappuram, Investigates, Study Class, Study, Plus Two student, Plus Two student attends medical college class.
< !- START disable copy paste -->

Post a Comment