Viral | വാതിലില്ല; അടുത്തടുത്തായി 4 കക്കൂസുകൾ! യുപിയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ; പിന്നാലെ അന്വേഷണവുമായി അധികൃതർ

 



ലക്‌നൗ: (www.kvartha.com)
യുപിയിലെ ബസ്തിയിൽ മറയില്ലാതെ അടുത്തടുത്തായി നിർമിച്ചിരിക്കുന്ന നാല് കക്കൂസുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബസ്തി ജില്ലയിൽ നിന്ന് 40 കിലോമീറ്റർ അകലെ തെഹ്‌സിൽ റുധൗലി പ്രദേശത്തെ ധന്‌സ ഗ്രാമത്തിലെ ശൗചാലയ സമുച്ചയത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. കക്കൂസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥർ വിഷയം ഒതുക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
           
Viral | വാതിലില്ല; അടുത്തടുത്തായി 4 കക്കൂസുകൾ! യുപിയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ; പിന്നാലെ അന്വേഷണവുമായി അധികൃതർ

'റുധൗലി ബ്ലോക്കിലെ ധന്‌സ ഗ്രാമത്തിൽ നിർമിച്ച പൊതുശൗചാലയത്തിന്റെ കാര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷം നടപടിയെടുക്കും. പദ്ധതി പ്രകാരം നാല് പൊതു ശൗചാലയങ്ങൾ നിർമ്മിക്കാം, എന്നാൽ ഇവിടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ഈ കക്കൂസുകൾ നിർമ്മിച്ചവർക്കെതിരെ നടപടിയെടുക്കും', വികസന വകുപ്പ് ചീഫ് ഓഫീസർ രാജേഷ് പ്രജാപതിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബസ്തിയിലെ തന്നെ ഗൗര ധുൻധ ഗ്രാമത്തിൽ ഒറ്റ ശുചിമുറിയിൽ രണ്ട് ക്ലോസറ്റുകൾ സ്ഥാപിച്ചതിന്റെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു.

Keywords: Photo of 4 squat toilets with no door in UP's Basti goes viral, probe ordered, National, News, Top-Headlines, Latest-News, Lucknow, viral, Investigates, Social Media.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia