Follow KVARTHA on Google news Follow Us!
ad

Woman Injured | പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസിടിച്ച് കാല്‍നട യാത്രക്കാരിക്ക് പരുക്ക്; അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ആരോപണം

Perumbavoor: Woman injured in school bus accident #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) സ്‌കൂള്‍ ബസിടിച്ച് കാല്‍നട യാത്രക്കാരിക്ക് പരുക്കേറ്റു. ആലുവ പെരുമ്പാവൂര്‍ റോഡില്‍ പോഞ്ഞാശേരിയിലാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ പോഞ്ഞാശേരി സ്വദേശിയായ  പെരിങ്ങോട്ടുപറമ്പില്‍ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ജമീലക്കാണ് പരുക്കേറ്റത്. 

വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ചുണങ്ങുംവേലി സെന്റ് ജോസഫ് സ്‌കൂളിന്റെ ബസാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജമീലയെ ഇടിച്ചത്. ബസിന് അടിയിലേക്ക് തെറിച്ച് വീണ ഇവരെ അപകടം കണ്ട് ഓടികൂടിയവരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. 

News,Kerala,State,Local-News,Accident,Injured,Case,CCTV,Kochi,School Bus,Police, Perumbavoor: Woman injured in school bus accident


ഇടിയുടെ ആഘാതത്തില്‍ ജമീലയുടെ ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ഓര്‍മ്മ വന്നെങ്കിലും എല്ലുകള്‍ക്ക് ഒടിവുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവറുടെ അശ്രദ്ധമൂലമുണ്ടായ അപകടമെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 

പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി  പൊലീസ് അറിയിച്ചു.

Keywords: News,Kerala,State,Local-News,Accident,Injured,Case,CCTV,Kochi,School Bus,Police, Perumbavoor: Woman injured in school bus accident 

Post a Comment