സവോപോളോ: (www.kvartha.com) സോകര്‍ ഇതിഹാസം പെലെയുടെ അര്‍ബുദരോഗ ബാധ കൂടുതല്‍ വഷളായതായി ആശുപത്രി വൃത്തങ്ങള്‍. അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കും വൃക്കകളിലേക്കും രോഗം പടര്‍ന്നു. ഇതോടെ കൂടുതല്‍ പരിചരണം ആവശ്യമായതുകൊണ്ട് ക്രിസ്മസ് ആഘോഷം വീട്ടിലാക്കുന്നത് പരിഗണിക്കാനാവില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
ഒരു വര്‍ഷം മുമ്പ് അര്‍ബുദം വന്ന് വന്‍കുടല്‍ നീക്കം ചെയ്ത ശേഷം ഇടവിട്ട് ആശുപത്രിയില്‍ ചികിത്സ തേടി വരികയായിരുന്നു. കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ബ്രസീല്‍ നഗരമായ സവോപോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇതുവരെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ലോക കപില്‍ ടീമിന്റെ പ്രകടനത്തെ കുറിച്ചും അര്‍ജന്റീന കപ് ഉയര്‍ത്തിയതിനെ കുറിച്ചും താരം പ്രതികരിച്ചിരുന്നു.

എന്നാല്‍, ആശുപത്രി വാസം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഇടക്ക് അതിഗുരുതരമായെന്ന റിപോര്‍ടുകള്‍ വന്നെങ്കിലും ആശുപത്രി അധികൃതര്‍ വാര്‍ത്ത നിഷേധിച്ചു. 'വീട്ടിലെ ക്രിസ്മസ് ആഘോഷം വേണ്ടെന്നുവെച്ചതായി പെലെയുടെ മകള്‍ കെലി നാസിമെന്റോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലെ പുതിയ കുടുംബത്തിനൊപ്പം ആഘോഷിക്കാമെന്നാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച അര്‍ജന്റീന ലോക കപ് ജേതാക്കളായ ശേഷം ടീമിന്റെ ചിത്രം പങ്കുവെച്ച് മെസ്സി, എംബാപെ എന്നിവരുടെയും മൊറോകോ ടീമിന്റെയും പ്രകടനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചിരുന്നു.
Keywords: Pelé's cancer worsens, kidneys and heart affected, Brazil, News, Cancer, Hospital, Treatment, Report, Football Player, Football, World.