Follow KVARTHA on Google news Follow Us!
ad

Pele | 'ഉടന്‍ സുഖം പ്രാപിക്കട്ടെ'; പെലെയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് ഖത്വറില്‍ ദീപാലങ്കാരം; നന്ദി അറിയിച്ച് ഫുട്‌ബോള്‍ ഇതിഹാസം

Pele Thanks Fans From Hospital As Qatar Building Lights Up With 'get Well Soon' Message, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
സാവോപോളോ: (www.kvartha.com) കാന്‍സര്‍ ബാധിച്ച് സാവോപോളോയില്‍ ആശുപത്രിയില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ, തനിക്ക് ആയുരാരോഗ്യം നേര്‍ന്ന ലോകമെമ്പാടുമുള്ള കായിക പ്രേമികള്‍ക്ക് നന്ദി അറിയിച്ചു. ചികിത്സയ്ക്കായി ചൊവ്വാഴ്ചയാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പെലെയ്ക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
             
Latest-News, FIFA-World-Cup-2022, Sports, Football, Brazil, Top-Headlines, Cancer, Qatar, Health, Treatment, Gulf, Pele, Pele Thanks Fans From Hospital As Qatar Building Lights Up With 'get Well Soon' Message.

അതിനിടെ ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റില്‍, 'ഉടന്‍ സുഖം പ്രാപിക്കട്ടെ' എന്നെഴുതിയ ഖത്വറിലെ കെട്ടിടത്തിന്റെ ഫോട്ടോ പെലെ പോസ്റ്റ് ചെയ്തു. 'ഇത്തരം നല്ല സന്ദേശങ്ങള്‍ ലഭിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. ഈ സന്ദേശത്തിന് ഖത്വറിനും ഒപ്പം എനിക്ക് നല്ല സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി', ഇതിഹാസ താരം കുറിച്ചു. വെള്ളിയാഴ്ച കാമറൂണിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ബ്രസീല്‍ കോച് ടിറ്റെ പെലെയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു.


82 കാരനായ പെലെയെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വന്‍കുടലിലെ ക്യാന്‍സര്‍ കണ്ടെത്തിയത് മുതല്‍ പെലെ സ്ഥിരമായി കീമോതെറാപി ചികിത്സയ്ക്ക് വിധേയനായിരുന്നു. 2021 സെപ്റ്റംബറില്‍ പെലെയുടെ വന്‍കുടലില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തിരുന്നു. അന്നുമുതല്‍, പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹം പതിവായി ആശുപത്രിയില്‍ എത്തുന്നുണ്ട്.
എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി കണക്കാക്കപ്പെടുന്ന പെലെ മൂന്ന് ലോകകപുകള്‍ (1958, 1962, 1970) നേടിയ ചരിത്രത്തിലെ ഒരേയൊരു താരമാണ്.

Keywords: Latest-News, FIFA-World-Cup-2022, Sports, Football, Brazil, Top-Headlines, Cancer, Qatar, Health, Treatment, Gulf, Pele, Pele Thanks Fans From Hospital As Qatar Building Lights Up With 'get Well Soon' Message.
< !- START disable copy paste -->

Post a Comment