പയ്യന്നൂര്‍: (www.kvartha.com) നഗരത്തില്‍ നിന്നും സ്‌കൂടര്‍ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഓലയമ്പാടി എടയന്നൂര്‍ റോഡിലെ എം കെ ഫൈസലാ(33)ണ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നും എസ് ഐ കെ വി മുരളി, എ എസ് ഐ അബ്ദുല്‍ റൗഫ് എന്നിവരുള്‍പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസിനെ കണ്ടതോടെ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ വലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ 22ന് പൊലീസ് ക്വാര്‍ടേഴ്സിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാമേലിലെ പിഗ്മി കലക്ഷന്‍ ഏജന്റ് ടി വി ഷീബയുടെ ടി വി എസ് ജൂപിറ്റര്‍ സ്‌കൂടര്‍ മോഷ്ടിച്ചെന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണം പോയ സ്‌കൂടര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പെരിങ്ങോത്ത് നിന്നും നമ്പര്‍ പ്ളേറ്റില്ലാത്ത നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എന്‍ജിന്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് സ്‌കൂടര്‍ ഷീബയുടെതാണെന്ന് തിരിച്ചറിഞ്ഞത്. സ്‌കൂടര്‍ കവര്‍ന്നത് താനാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ പോക്സോ കേസിലും കഞ്ചാവ് കേസിലും കൂട് പ്രതിയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Payyannur,Local-News,Accused,Arrested,theft,Police, Arrest, Payyannur: Youth arrested in stealing scooter