Follow KVARTHA on Google news Follow Us!
ad

Festival | ചിരാതുകൾ തെളിഞ്ഞു; പയ്യന്നൂരിൽ ഇനി അക്ഷരങ്ങളുടെ രാപ്പകലുകൾ

Payyannur Literary Festival started #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) പയ്യന്നൂർ സാഹിത്യോത്സവത്തിന് വർണാഭമായ തുടക്കം. രാജ്യത്ത് തന്നെ ആദ്യമായി ഒരു നഗരസഭ നാലു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിനാണ് ഗാന്ധി പാർകിൽ നിറഞ്ഞ സദസ് സാക്ഷിയായി തുടക്കമായത്. മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്തു. ടിഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ ചേർന്ന് വേദിയിൽ ഒരുക്കിയ വിളക്കുകൾ തെളിയിച്ചു.

Payyannur Literary Festival started, Kerala,Kannur,Top-Headlines,Latest-News,Payyannur.

Payyannur Literary Festival started, Kerala,Kannur,Top-Headlines,Latest-News,Payyannur.

കാനായി കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഛായചിത്രം സാഹിത്യോത്സവ് നഗരിയിൽ കരിവെള്ളൂർ മുരളി ഏറ്റുവാങ്ങി. സാഹിത്യകാരൻ ടി പത്മനാഭൻ, കവി കുരിയിപ്പുഴ ശ്രീകുമാർ, സുധാകരൻ രാമന്തളി, വിജയരാജമല്ലിക, സി കൃഷ്ണൻ, പി വി വത്സല, പി വി കുഞ്ഞപ്പൻ, അഡ്വ. ശശി വട്ടക്കൊവ്വൽ, കെ കെ ഫൽഗുനൻ എന്നിവർ സംസാരിച്ചു.

Payyannur Literary Festival started, Kerala,Kannur,Top-Headlines,Latest-News,Payyannur.

നഗരസഭ സെക്രടറി എം കെ ഗിരീഷ് പദ്ധതി വിശദീകരിച്ചു. ചെയർപേഴ്സൺ കെ വി ലളിത സ്വാഗതവും എം കെ അജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകളും അരങ്ങേറി.
    
Payyannur Literary Festival started, Kerala,Kannur,Top-Headlines,Latest-News,Payyannur.

Keywords: Payyannur Literary Festival started, Kerala,Kannur,Top-Headlines,Latest-News,Payyannur.

Post a Comment