Follow KVARTHA on Google news Follow Us!
ad

Protest | ശമ്പള വര്‍ധന: കണ്ണൂരില്‍ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ 27, 28 തീയതികളില്‍ 48 മണിക്കൂര്‍ സുചനാ പണിമുടക്ക് നടത്തും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Strike,Petrol,Salary,Kerala,
കണ്ണൂര്‍: (www.kvartha.com) ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പണിമുടക്കിലേക്ക്. കണ്ണൂരില്‍ 27, 28 തീയതികളില്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് കണ്ണൂര്‍ ജില്ലാ ഫ്യൂവല്‍ എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) ഭാരവാഹികള്‍ അറിയിച്ചു.

48മണിക്കൂര്‍ സമരം നടത്താനാണ് തീരുമാനമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോഴും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഒരു ദിവസം 482 രൂപയാണ് കൂലി. യാത്ര, ഭക്ഷണം എന്നിവ സ്വന്തം കൈയില്‍ നിന്ന് എടുക്കണം.

Pay hike: Petrol pump workers in Kannur to go on 48-hour advisory strike on 27th and 28th, Kannur, News, Strike, Petrol, Salary, Kerala

കൂടാതെ, സ്ഥാപന ഉടമകള്‍ ക്ഷേമനിധിയില്‍ തൊഴിലാളികളുടെ പേര് ചേര്‍ക്കുന്നില്ല. ഇഎസ്‌ഐ, പിഎഫ് ഏര്‍പെടുത്താന്‍ ഓയില്‍ കംപനികളുടെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇതൊന്നും നടപ്പിലാക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.

പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്
സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മാസ്‌ക്, കൈയുറ എന്നിവ ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഓയില്‍ കംപനികള്‍ ഇവയൊന്നും
നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.

സര്‍കാര്‍ കൊണ്ടുവന്ന മിനിമം കൂലി നടപ്പിലാക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. 2011 ലെ മിനിമം കൂലിക്ക് സ്റ്റേ വാങ്ങിയിരുന്നു. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ കൊണ്ടുവന്ന മിനിമം കൂലി ഹൈകോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്‍പോട്ടു പോകുമെന്നും സിഐടിയു ജില്ലാ സെക്രടറി കെ അശോകന്‍ പറഞ്ഞു.

Keywords: Pay hike: Petrol pump workers in Kannur to go on 48-hour strike on 27th and 28th, Kannur, News, Strike, Petrol, Salary, Kerala.

Post a Comment