ന്യൂഡെല്‍ഹി: (www.kvartha.com) പത്താന്‍ വിവാദത്തില്‍ ശാറൂഖ് ഖാനെ വിടാതെ പിന്തുടര്‍ന്ന് ആയോധ്യയിലെ സന്യാസി മഹന്ത് പരമഹന്‍സ് ആചാര്യ. ഇപ്പോഴിതാ താരത്തിന്റെ ശേഷക്രിയ നടത്തിയിരിക്കുകയാണ് ഈ സന്യാസി. പത്താനിലെ 'ബേഷ്‌റ രംഗ്' എന്ന ഗാനത്തിലൂടെ നടന്‍ കാവി നിറത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് വിദ്വേഷ നീക്കം. ശാറൂഖിനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നടന് മരണാനന്തര കര്‍മങ്ങള്‍ നടത്തിയിരിക്കുന്നത്.
ഒരു മണ്‍പാത്രവുമായി നിലത്തിരിക്കുകയും മന്ത്രങ്ങള്‍ ഉരുവിട്ടതിന് ശേഷം അത് നിലത്ത് ഉടയ്ക്കുകയായിരുന്നു. തിങ്കളാഴ്ച അയോധ്യയില്‍ വച്ച് പരമഹന്‍സിനെ പിന്തുണക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ ചടങ്ങ് നടന്നത്.
പത്താന്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ തീയിടുമെന്ന് പരമഹന്‍സ് നേരത്തെ പറഞ്ഞിരുന്നു. കൂടാതെ പ്രേക്ഷകരോട് ചിത്രം ബഹിഷ്‌കരിക്കണമെന്നും അറിയിച്ചിരുന്നു. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ എപ്പോഴും സനാതന മതങ്ങളെ പരിഹസിക്കുന്നെന്നും ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബികിനി ധരിച്ചത് ഞങ്ങളെ വേദനിപ്പിച്ചെന്നും പുരോഗിതന്‍ കൂട്ടിച്ചര്‍ത്തു.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് ശാറൂഖ് ഖാന്‍ ചിത്രമായ പത്താന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
Keywords: News,National,India,New Delhi,Sharukh Khan,Death,Funeral,Cinema, Entertainment, Pathaan Row: Ayodhya Seer Performs Shah Rukh Khan's 'Terahvi,’ Claims ‘This Will Mark End of Jihad'