Follow KVARTHA on Google news Follow Us!
ad

Criticized | രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നത് കൊടും ക്രിമിനലുകള്‍ക്ക് വേണ്ടി; ഉത്തരവ് മാര്‍ക്‌സിറ്റ് പാര്‍ടിയെ കൂടാതെ ബി ജെ പിക്കും ഗുണം ചെയ്യുന്നത്: രമേശ് ചെന്നിത്തല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Ramesh Chennithala,Criticism,CPM,Kerala,Trending,
തിരുവനന്തപുരം: (www.kvartha.com) രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയയ്ക്കാനുള്ള സര്‍കാര്‍ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സ്വാതന്ത്ര്യ, റിപബ്ലിക് ദിനങ്ങളില്‍, ദീര്‍ഘകാലമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവര്‍ക്ക് നല്‍കുന്ന പ്രത്യേക ഇളവിനെയാണ് പിണറായി സര്‍കാര്‍ ഒരു തെറ്റായ ഉത്തരവിലൂടെ ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണെന്ന് ചെന്നിത്തല ആരോപിച്ചു.

Parole for hardened criminals convicted of political murders; Order benefits not only Marxist party but also BJP: Ramesh Chennithala, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, CPM, Kerala, Trending

ഈ ഉത്തരവിലൂടെ കേരളത്തെ നടുക്കിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെയും അരിയില്‍ ശുകൂര്‍ വധക്കേസിലെയും പ്രതികളെ ഉള്‍പെടെ കൊടുംക്രിമിനലുകളായ രാഷ്ട്രീയ കൊലയാളികളെ ചുളുവില്‍ പുറത്തിറക്കാനുള്ള ഗൂഢലക്ഷ്യമാണ് നടപ്പാക്കപ്പെടുന്നത്. ഇതിന്റെ ഗുണഭോക്താക്കളില്‍ സി പി എമിനെ കൂടാതെ ബി ജെ പി യും ഉള്‍പെടുമെന്നതാണ് സത്യമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇവര്‍ തമ്മിലുള്ള അന്തര്‍ധാര എത്രത്തോളം ആഴത്തിലാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുകയാണ് ഈ ഉത്തരവിലൂടെ സര്‍കാര്‍ ചെയ്തിരിക്കുന്നത്.

ആയിരത്തിലധികം രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഈ ശിക്ഷായിളവിന്റെ ഗുണം ലഭിക്കുമെന്നാണു ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ഇത്തരം നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

Keywords: Parole for hardened criminals convicted of political murders; Order benefits not only Marxist party but also BJP: Ramesh Chennithala, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, CPM, Kerala, Trending.

Post a Comment