പാലക്കാട്: (www.kvartha.com) അര്‍ധരാത്രി പ്രസവവേദനയില്‍ പുളഞ്ഞ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി മൂന്ന് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചു. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍നിന്നാണ് നാട്ടുകാര്‍ പൂര്‍ണ ഗര്‍ഭിണിയായ സുമതി മുരുകനെ ആംബുലന്‍സില്‍ എത്തിക്കാന്‍ കാട്ടുവഴിയിലൂടെ കിലോമീറ്ററോളം താണ്ടിയത്. പ്രസവവേദനയാല്‍ പുളഞ്ഞ യുവതിക്ക് ആരോഗ്യ പ്രവര്‍ത്തകരും തുണയായി. ആശുപത്രിയിലെത്തിയതിന് പിന്നാലെ ഇവര്‍ പ്രസവിച്ചു.
പുതൂര്‍ പഞ്ചായതിലെ പ്രാക്തന ഗോത്രവര്‍ഗക്കാരായ കുറുമ്പര്‍ താമസിക്കുന്ന ഊരാണ് കടുക് മണ്ണ. പുറം ലോകവുമായി ബന്ധപ്പെടുവാന്‍ ഇവര്‍ക്ക് ഉള്ള ഏക ആശ്രയം ഭവാനിപ്പുഴക്ക് കുറുകേ കെട്ടിയ ഒരു തൂക്ക് പാലമാണ്. ഇതു കടന്ന് മൂന്നു കിലോമീറ്ററോളം വന്യമൃഗശല്യം ഉള്ള കാടിന് ഉള്ളില്‍ കൂടി ആനവായി എത്തിയെങ്കില്‍ മാത്രമേ ഇവര്‍ക്ക് വാഹനങ്ങള്‍ ലഭിക്കൂ.
രാത്രി 12.45ഓട് കൂടിയാണ് ഊര് സ്വദേശിനിയായ സുമതിക്ക് പ്രസവ വേദന ആരംഭിച്ചത്. തുടര്‍ന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സായ പ്രിയ ജോയിയെ ഇവര്‍ വിളിച്ചു. ആംബുലന്‍സ് സൗകര്യത്തിനായി പല സ്ഥലങ്ങളിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. ഏറെ ശ്രമിച്ചതിന് ശേഷം 2.30ന് കോട്ടത്തറയില്‍നിന്നും ഉള്ള 108 ആംബുലന്‍സെത്തി.
2.30ന് വാഹനമെത്തിയെങ്കിലും മഴയില്‍ നനഞ്ഞ് തെന്നിക്കിടന്ന റോഡ് കാരണം കടുക് മണ്ണക്ക് പോകാതെ ആനവായില്‍ വാഹനം നിര്‍ത്തേണ്ടി വന്നു. ഒടുവില്‍ മഴ മൂലം തെന്നിക്കിടന്ന കുത്തിറക്കമിറങ്ങി, കാട്ടാന ശല്യം വകവക്കാതെ നാട്ടുകാര്‍ ഇവരെ തുണിയില്‍കെട്ടി ചുമന്ന് ആനവായ് വരെ എത്തിച്ചു. അപ്പോഴേക്കും പുലര്‍ചെ അഞ്ചായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Keywords: News,Kerala,State,palakkad,Health,Health & Fitness,hospital,Treatment,Pregnant Woman,Local-News,Ambulance, Palakkad: Pregnant Woman carried by cloth tied for 3 kilometers