Follow KVARTHA on Google news Follow Us!
ad

Arrested | രാത്രി നഗ്‌നനായെത്തി പതിവായി സ്ത്രീകളുടെ വസ്ത്രം മോഷ്ടിക്കുന്നതായി പരാതി; ഒടുവില്‍ പ്രതി പൊലീസിന്റെ പിടിയില്‍

Palakkad: Chambalod Mohanan arrested who stole women dress#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പാലക്കാട്: (www.kvartha.com) രാത്രി നഗ്‌നനായെത്തി പതിവായി സ്ത്രീകളുടെ വസ്ത്രം മോഷ്ടിക്കുന്നെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. നിരവധി മോഷണക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ചെമ്പലോട് മോഹനനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: മാസങ്ങളായി പാലക്കാട് നഗരം കേന്ദ്രീകരിച്ച് രാത്രി മോഷണം പതിവായതോടെ എ എസ് പി ശാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്, സൗത് പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പെടുത്തി രൂപവത്കരിച്ച അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. 

News,Kerala,State,palakkad,Local-News,Arrested,theft,Case,Police,police-station,Accused,Crime, Palakkad: Chambalod Mohanan arrested who stole women dress

ഇയാള്‍ രാത്രി നഗ്‌നനായി വന്ന് വീട്ടിലെ കാറില്‍ സൂക്ഷിച്ചിട്ടുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അടിച്ചുമാറ്റും. പിടിക്കപ്പെടാതിരിക്കാന്‍ ശരീരത്തില്‍ നല്ലെണ്ണ തേച്ചാണ് മോഷണത്തിനിറങ്ങുന്നത്. ജനലിലൂടെയും മോഷണം നടത്തിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങള്‍ കൊണ്ടുപോകുന്നതും ഇയാളുടെ പതിവ് രീതിയാണ്. 


കഴിഞ്ഞയാഴ്ച മണപ്പുള്ളിക്കാവ്, ചന്ദ്രനഗര്‍ ഭാഗങ്ങളില്‍ ഈ മോഷ്ടാവ് എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ, പാലക്കാട് എസ് പി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.

നിരവധി മോഷണക്കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വീണ്ടും മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പ്രതിയെ പിടികൂടുന്നത്. പാലക്കാട് നോര്‍ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുജിത്കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ സുനില്‍, എസ് ഐ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, താരീഖ്, നൗശാദ് പി എച്, വിനീഷ്, മണികണ്ഠദാസ്, ആര്‍ രഘു എന്നിവരുള്‍പെട്ട സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,palakkad,Local-News,Arrested,theft,Case,Police,police-station,Accused,Crime, Palakkad: Chambalod Mohanan arrested who stole women dress

Post a Comment