Follow KVARTHA on Google news Follow Us!
ad

Killed | ഒറ്റപ്പാലം നഗരസഭ പരിധിയില്‍ 54 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

Palakkad: 54 Wild boars were shot and killed#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) കൃഷിനശിപ്പിക്കലും ജന ജീവനുള്ള ഭീഷണിയും കണക്കിലെടുത്ത് ഒറ്റപ്പാലം നഗരസഭ പരിധിയില്‍ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. നഗരസഭ കൗണ്‍സിലര്‍മാരുടെ അപേക്ഷയിലാണ് 54 പന്നികളെ വെടിവെച്ച് കൊന്നത്. 

പാലക്കാട് കപ്പൂര്‍ പഞ്ചായതില്‍ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെയാണ് കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നത്. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. 

News,National,India,palakkad,Local-News,Animals,Killed,Farmers, Agriculture, Palakkad: 54 Wild boars were shot and killed


പന്നികളെ വെടിവെയ്ക്കുന്ന പാനലിലുള്ള സുരേഷ് ബാബു, സി സുരേഷ് ബാബു, വി ദേവകുമാര്‍, വിജെ ജോസഫ്, എന്‍ അലി, വി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഈ മേഖലകളില്‍ സ്ഥിരമായി കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇവ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളില്‍ നിന്നായി കാട്ടുപന്നികളെ പിടികൂടി വെടിവെച്ച് കൊന്നത്.

Keywords: News,National,India,palakkad,Local-News,Animals,Killed,Farmers, Agriculture, Palakkad: 54 Wild boars were shot and killed

Post a Comment