Follow KVARTHA on Google news Follow Us!
ad

Ayesha Omar | 'ശുഐബ് സാനിയക്കൊപ്പം സന്തുഷ്ടനാണ്, ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍, പരസ്പരം വളരെയധികം ബഹുമാനിക്കുന്നു'; തനിക്ക് നേരെ ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ് നടി ആഇശ ഉമര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Islamabad,News,Cricket,Sports,Tennis,Sania Mirza,Trending,Actress,World,
ഇസ്ലാമാബാദ്: (www.kvartha.com) അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ചയായിരുന്നു ഇന്‍ഡ്യന്‍ ടെനീസ് താരം സാനിയ മിര്‍സയുടേയും പാകിസ്താന്‍ ക്രികറ്റ് താരം ശുഐബ് മാലികിന്റേയും വിവാഹമോചന വാര്‍ത്തകള്‍. ഇവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വലിച്ചിഴക്കപ്പെട്ട മറ്റൊരു പേരായിരുന്നു നടി ആഇശ ഉമറിന്റേത്. നടിയുമായിട്ടുളള ബന്ധമാണ് ശുഐബ്- സാനിയ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നാണ് അന്ന് പ്രചരിച്ച വാര്‍ത്തകള്‍.

എന്നാല്‍, ഇപ്പോള്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ആഇശ ഉമര്‍. ടൈംസ് ഓഫ് ഇന്‍ഡ്യയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ശുഐബിനെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും സാനിയയോടും ശുഐബിനോടും ഏറെ ബഹുമാനമാണെന്നും നടി വ്യക്തമാക്കി. 

Pakistani actress Ayesha Omar breaks silence on rumours of marrying Shoaib Malik, Islamabad, News, Cricket, Sports, Tennis, Sania Mirza, Trending, Actress, World


'ശുഐബ് വിവാഹിതനാണ്. അദ്ദേഹം ഭാര്യക്കൊപ്പം സന്തുഷ്ടവാനാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. ഈ ലോകത്ത് അത്തരത്തിലുള്ള ബന്ധങ്ങളും ഉണ്ട്' എന്നും നടി പറഞ്ഞു.

'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍' -എന്നുള്ള സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് കാരണമായത്.

Keywords: Pakistani actress Ayesha Omar breaks silence on rumours of marrying Shoaib Malik, Islamabad, News, Cricket, Sports, Tennis, Sania Mirza, Trending, Actress, World.

Post a Comment