Follow KVARTHA on Google news Follow Us!
ad

PACL | പി എ സി എല്‍ ഫീല്‍ഡ് അസോസിയേറ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം 30ന് കണ്ണൂരില്‍

PACL state conference on 30th in Kannur#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കണ്ണൂര്‍: (www.kvartha.com) പി എ സി എല്‍ ഫീല്‍ഡ് അസോസിയേറ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 30 ന്  കണ്ണൂര്‍ സി കണ്ണന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സമരസമിതി കണ്‍വീനര്‍ കെ അശോകന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 550 പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ച് പ്രതിനിധികള്‍ ജാഥയായി സമ്മേളന നഗരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പരിപാടി കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

News,Kerala,State,Kannur,Press-Club,Press meet,Conference, PACL state conference on 30th in Kannur


സംസ്ഥാന പ്രസിഡന്റ് പി രാഘവന്റെ അധ്യക്ഷതയില്‍ ആഗ്രാ ടെക് കോര്‍പറേഷന്‍ ലിമിറ്റഡ് പി എ സി എല്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം നിക്ഷേപകരില്‍ നിന്ന് വിവിധ സ്‌കീമുകളിലേക്ക് പണസമാഹരണം നടത്തിയിരുന്നു. നിക്ഷേപകര്‍ക്ക് ആസ്തി വിറ്റ് പണം നല്‍കണമെന്ന് അറിയിപ്പുണ്ടായെങ്കിലും അത് നടന്നില്ല. ഇത്തരം വിഷയങ്ങള്‍ സമ്മേളനം ചര്‍ച ചെയ്യും.

സംസ്ഥാന പ്രസിഡണ്ട് പി രാഘവന്‍, സെക്രടറി ആര്‍ രാധാകൃഷ്ണന്‍, ജയ ഉണ്ണികൃഷ്ണന്‍, വി ആര്‍ കുട്ടികൃഷ്ണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: News,Kerala,State,Kannur,Press-Club,Press meet,Conference, PACL state conference on 30th in Kannur

Post a Comment