Follow KVARTHA on Google news Follow Us!
ad

Criticized | രണ്ടത്താണിയുടേത് വികലമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണുന്ന പ്രവണത; വിമര്‍ശനവുമായി വനിതാ കമീഷന്‍ അധ്യക്ഷ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Education,Criticism,Kerala,
തിരുവനന്തപുരം: (www.kvartha.com) ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ രണ്ടത്താണിക്കെതിരെ വിമര്‍ശനവുമായി വനിതാകമീഷന്‍ അധ്യക്ഷ പി സതീദേവി. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ രണ്ടത്താണി പറഞ്ഞത് അപഹാസ്യമെന്ന് പറഞ്ഞ അധ്യക്ഷ രണ്ടത്താണിയുടേത് വികലമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണുന്ന പ്രവണതയാണെന്നും കുറ്റപ്പെടുത്തി.

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി കഴിഞ്ഞദിവസം പറഞ്ഞത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി സ്വയംഭോഗവും സ്വവര്‍ഗരതിയും സംബന്ധിച്ച വിഷയങ്ങള്‍ പഠിപ്പിക്കാനാണ് സര്‍കാര്‍ ലക്ഷ്യമിട്ടത്.

P Sathidevi against Abdur Rahman Randathani, Thiruvananthapuram, News, Politics, Education, Criticism, Kerala

ആണ്‍, പെണ്‍ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നല്‍കിയാല്‍ നാടിന്റെ സംസ്‌കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞിരുന്നു. തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. സ്വതന്ത്ര ലൈംഗികത കമ്യൂണിസത്തിന്റെ സൈദ്ധാന്തിക വീക്ഷണമാണ്. ഇത്തരം വീക്ഷണം കലാലയങ്ങളിലൂടെ കുട്ടികള്‍ക്ക് നല്‍കാനാണ് സര്‍കാര്‍ ശ്രമിച്ചതെന്നും രണ്ടത്താണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കമിഷന്റെ വിമര്‍ശനം.

Keywords: P Sathidevi against Abdur Rahman Randathani, Thiruvananthapuram, News, Politics, Education, Criticism, Kerala.

Post a Comment