Follow KVARTHA on Google news Follow Us!
ad

Shukur Murder Case | അരിയില്‍ ശുകൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

P K Kunhalikutty did not intervene in Shukur murder case, says investigating officer, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളിപ്പറമ്പ്: (www.kvartha.com) അരിയില്‍ ശുകൂര്‍ വധക്കേസില്‍ പി ജയരാജനെ സംരക്ഷിക്കാന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന വാദം തള്ളി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി പി സുകുമാരന്‍. സര്‍വീസില്‍ നിന്നും വിരമിച്ച പി സുകുമാരന്‍ അന്ന് അങ്ങനെ ഒരു സംഭവവുമുണ്ടായില്ലെന്നാണ് പറയുന്നത്.
        
Latest-News, Kerala, Kannur, Top-Headlines, Politics ,Political-News, Investigates, Murder Case, Police, P.K Kunjalikutty, P K Kunhalikutty did not intervene in Shukur murder case, says investigating officer.

കണ്ണൂരിലെ അഭിഭാഷകനായ ടി പി ഹരീന്ദ്രന്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണ്. അന്വേഷണ സംഘത്തിന്റെ പൂര്‍ണ ചുമതല തനിക്കാണ്. ടി പി ഹരീന്ദ്രനോട് താന്‍ ഒരു ഘട്ടത്തിലും നിയമോപദേശം തേടിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി അന്നത്തെ എസ് പി തന്നോട് പറഞ്ഞിട്ടില്ലെന്നും സുകുമാരന്‍ വ്യക്തമാക്കി.

റിമാന്‍ഡ് റിപോര്‍ട് തയ്യാറാക്കുന്നതിന് മുന്‍പ് അഭിഭാഷകനെ കാണേണ്ട കാര്യമില്ല. യു എ പി എ കേസുകളില്‍ മാത്രമാണ് സര്‍കാര്‍ അഭിഭാഷകന്റെ പോലും അഭിപ്രായം തേടേണ്ടത്. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയും നിയമോപദേശം തേടിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് കേസിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Top-Headlines, Politics ,Political-News, Investigates, Murder Case, Police, P.K Kunjalikutty, P K Kunhalikutty did not intervene in Shukur murder case, says investigating officer.
< !- START disable copy paste -->

Post a Comment