മലപ്പുറം: (www.kvartha.com) മലപ്പുറത്ത് ദേശാഭിമാനി വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുസ്ലീം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും മുനവ്വറലി ശിഹാബ് തങ്ങളും പിന്‍മാറി. കെ ടി ജലീല്‍ എം എല്‍ എ കൂടി പങ്കെടുക്കുന്ന സിംപോസിയത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും അതിനു പകരം മറ്റൊരു വിഷയത്തിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് ചൊവ്വാഴ്ച രാവിലെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
പിന്നീട് വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അതിലും വരാന്‍ പറ്റില്ലെന്ന് സംഘടകരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടത്തെ ഏതെങ്കിലും പരിപാടിയില്‍ എത്താന്‍ ശ്രമിക്കാമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചത്. യൂത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളും അസൗകര്യം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചത്തെ സെമിനാറില്‍ നിന്നും പിന്മാറിയിരുന്നു.
ബഹുസ്വരതയും ജനാധിപത്യവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. കെ ടി ജലീലാണ് അധ്യക്ഷന്‍. കുഞ്ഞാലിക്കുട്ടിക്കു പുറമേ ആര്യാടന്‍ ശൗകത്, ഡോ.ശീന ശുകൂര്‍, എം സ്വരാജ് എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.
നേരത്തെ ഇപി ജയരാജന്‍ വിവാദത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. സിപിഎം ആഭ്യന്തര വിഷയമെന്നായിരുന്നു ആദ്യ പ്രതികരണം. ആഭ്യന്തര പ്രശ്‌നം ആണല്ലോ എന്ന് റിപോര്‍ടര്‍ ചോദിച്ചപ്പോള്‍ ആഭ്യന്തര പ്രശ്‌നം എന്ന് മറുപടിയും നല്‍കിയിരുന്നു.
പിന്നീട് ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രീകരിക്കുകയായിരുന്നു എന്നാണ് ആദ്യ പ്രതികരണത്തേക്കുറിച്ച് കുഞ്ഞാലിക്കുട്ടി വിശദമാക്കിയത്. ഇപിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കിയിരുന്നു.
Keywords: P K Kunhalikutty back off from Deshabhimani anniversary program, Malappuram, News, Politics, Muslim-League, Kunhalikutty, Kerala.